വൈദ്യുതി വിലയ്​ക്ക്​ വാങ്ങുന്നതിനുപകരം ചെറുകിട പദ്ധതികൾ -മന്ത്രി മണി

ബാലുശ്ശേരി: പുറത്തുനിന്ന് വിലയ്ക്ക് വാങ്ങുന്ന വൈദ്യുതിയുടെ അളവ് കുറക്കാൻ ചെറുകിട വൈദ്യുതി പദ്ധതികൾ പരമാവധി തുടങ്ങുകയാണ് മാർഗമെന്ന് മന്ത്രി എം.എം. മണി. കക്കയം മൂന്ന് മെഗാവാട്ട് ചെറുകിട ജലവൈദ്യുതി പദ്ധതി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉൗർജം ഏതുമാർഗത്തിലും ഉണ്ടാക്കുകയാണ് ആത്യന്തിക ലക്ഷ്യം. വൈദ്യുതി ബോർഡിന് ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. നമുക്ക് ആവശ്യമുള്ളതി​െൻറ 30 ശതമാനം വൈദ്യുതി മാത്രമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. 70 ശതമാനം വിലകൊടുത്ത് വാങ്ങുകയാണ്. അതുകൊണ്ടാണ് പവർകട്ടില്ലാതെ മുേന്നാട്ടുപോകുന്നത്. ഉൗർജ മിഷൻ കേരള എന്ന പദ്ധതിയിലൂടെ അഞ്ചിന ഉൗർജ ഉൽപാദന പരിപാടികൾക്ക് രൂപംനൽകിയിട്ടുണ്ട്. കെട്ടിടങ്ങളുടെ മേൽക്കൂരയിൽ സോളാർ സ്ഥാപിച്ച് ഉൽപാദിപ്പിക്കുന്നത് ഇതിൽെപടും. സ്കൂളുകൾ, കോളജുകൾ, പുതിയ കെട്ടിടങ്ങൾ എന്നിവക്ക് സോളാർ സ്ഥാപിക്കാനുള്ള ധനസഹായം ബോർഡ് നൽകും. സ്ഥാപനങ്ങൾ കൂടുതൽ വൈദ്യുതി ഉണ്ടാക്കിയാൽ വിലയ്ക്കുവാങ്ങാൻ വൈദ്യുതി ബോർഡ് തയാറാണെന്നും മന്ത്രി പറഞ്ഞു. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷതവഹിച്ചു. പവർഹൗസ് സ്വിച്ച് ഒാൺ തൊഴിൽ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. എസ്. രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. േഡാ. വി. ശിവദാസൻ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻറ് വിൻസി തോമസ്, ആൻഡ്രൂസ് കുട്ടിക്കാൻ, ഇസ്മായിൽ കുറുെമ്പായിൽ, ഡി.സി.സി സെക്രട്ടറി അഗസ്റ്റിൻ കാരാക്കട, രാജേഷ് കായണ്ണ, പി. സുധാകരൻ മാസ്റ്റർ, അരുൺ ജോസ്, വി.എം. കുട്ടികൃഷ്ണൻ, മാണി നന്തളത്ത്, വി.എസ്. ഹമീദ്, തോമസ് പോക്കാട്ട് എന്നിവർ സംസാരിച്ചു. കെ.എസ്.ഇ.ബി ഡയറക്ടർ എൻ. വേണുേഗാപാൽ സ്വാഗതവും ചീഫ് എൻജിനീയർ ബി. ഇൗശ്വര നായിക് നന്ദിയും പറഞ്ഞു. മൂന്നു മെഗാവാട്ട് ചെറുകിട പദ്ധതി പ്രവർത്തനവുമായി ബന്ധപ്പെട്ട മികച്ച സേവനത്തിന് കെ.എസ്.ഇ.ബിയിലെ 18 ഉദ്യോഗസ്ഥർക്ക് ഗുഡ് സർവിസ് എൻട്രിയും മന്ത്രി പ്രഖ്യാപിച്ചു. പദ്ധതി പ്രവർത്തനം ഏറ്റെടുത്ത് നടത്തിയ നെച്ചിപ്പാടം കൺസ്ട്രക്ഷൻ, കിർലോസ്കർ എന്നീ സ്ഥാപനങ്ങളെ ആദരിച്ചു. കക്കയത്തെ 100 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള കുറ്റ്യാടി അഡീഷനൽ എക്സ്റ്റൻഷൻ പദ്ധതിയിൽനിന്ന് വൈദ്യുതി ഉൽപാദനം കഴിഞ്ഞ് പുറത്തുവിടുന്ന വെള്ളം ഉപയോഗിച്ച്, പ്രതിവർഷം 10.39 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ചെറുകിട ജലവൈദ്യുതി പദ്ധതി 30.33 കോടി ചെലവിട്ടാണ് പൂർത്തിയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT