ബാലുശ്ശേരി: അതിരപ്പിള്ളി പദ്ധതി തുടങ്ങണമെന്നാണ് മന്ത്രിയെന്ന നിലയിൽ തെൻറ ആഗ്രഹമെന്ന് എം.എം. മണി. കക്കയത്ത് ചെറുകിട ജലവൈദ്യുതി പദ്ധതി ഉദ്ഘാടന വേളയിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. അതിരപ്പിള്ളി പദ്ധതിക്ക് എല്ലാ അംഗീകാരവും കിട്ടിയതാണ്. പേക്ഷ, തുടങ്ങാൻ പ്രശ്നമാണ്. പരിസ്ഥിതി ചിന്തകരുടെ എതിർപ്പാണ് കാരണം. 163 മെഗാവാട്ട് വൈദ്യുതിയാണ് ഇൗ പദ്ധതിയിൽനിന്ന് രാജ്യത്തിന് കിട്ടുക. അതാണ് ഇല്ലാതാകുന്നത്. സൈലൻറ് വാലി പദ്ധതി അനുവദിച്ചപ്പോൾ സിംഹവാലൻ കുരങ്ങിെൻറ കാര്യംപറഞ്ഞ് ഇല്ലാതാക്കി. അതുകഴിഞ്ഞ് നമുക്ക് പൂയംകുട്ടി തരാമെന്ന് ഇന്ദിര ഗാന്ധിയുടെ കാലത്ത് വാഗ്ദാനമുണ്ടായി. പേക്ഷ അതും നടപ്പാക്കാൻ കഴിഞ്ഞില്ല. അതിരപ്പിള്ളിക്കാണെങ്കിൽ ഇനി ടെൻഡർ ചെയ്ത് തുടങ്ങിയാൽ മതി. അപ്പോഴാണ് അവിെട വെള്ളച്ചാട്ടമുണ്ടെന്ന് പറയുന്നത്. മുകളിൽ ഞങ്ങൾക്ക് പദ്ധതിയുള്ളതുകൊണ്ടാണ് വെള്ളച്ചാട്ടെമാക്കെ രൂപപ്പെട്ടത്. ഒരുപിടി സാേങ്കതികത്വങ്ങളാണ് ഇപ്പോൾ പദ്ധതിക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും മണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.