പേരാമ്പ്ര (കോഴിക്കോട്): തനിക്ക് വൈദ്യുതി വകുപ്പ് ലഭിച്ചപ്പോൾ പട്ടിക്ക് പൊതിക്കാത്ത തേങ്ങ കിട്ടിയ അവസ്ഥയായിരുന്നെന്ന് മന്ത്രി എം.എം. മണി. സ്വിച്ച് ഇട്ടാൽ തെളിയുമെന്നും കറങ്ങുമെന്നുമെല്ലാമല്ലാതെ വൈദ്യുതിയുടെ ഒരു സാങ്കേതിക കാര്യങ്ങളും വശമില്ലായിരുന്നു. എന്നാൽ, മന്ത്രി സ്ഥാനമേറ്റെടുത്തത് ഒരുകൈ നോക്കാമെന്ന് കരുതിയാണ്-പേരാമ്പ്ര ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസ് ഉദ്ഘാടന ചടങ്ങിൽ സദസ്സിനെ പൊട്ടിച്ചിരിപ്പിച്ച് മന്ത്രി പറഞ്ഞു. രണ്ടുവർഷം കഴിയുമ്പോഴേക്കും വൈദ്യുതി മേഖലയിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചു. 50 വർഷം പൊതുരംഗത്ത് പ്രവർത്തിച്ച പരിചയമുണ്ട്. അതുകൊണ്ട് നേതൃപരമായ പങ്ക് വഹിക്കുന്നു. കൂടെയുള്ളവർ നന്നായാൽ പ്രവർത്തനം സുഗമമായി പോകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.