കോഴിക്കോട്: ഇരുകൈകളുമില്ലാത്ത മുഹമ്മദ് ആസിം എന്ന കൊച്ചുമിടുക്കെൻറ തുടർപഠന സാധ്യതകൾക്ക് സംസ്ഥാന സർക്കാറിെൻറ ഇടേങ്കാൽ. ആസിമിെൻറ വീടിനടുത്തുള്ള ഒാമേശ്ശരി വെളിമണ്ണ ജി.യു.പി സ്കൂൾ ഹൈസ്കൂളായി ഉയർത്തണെമന്ന ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചു. അപ്പീലിൽ നാളെ കോടതി വാദം കേൾക്കും. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ലാസ് വരെയുള്ളവർക്ക് വിദ്യാഭ്യാസം ഉറപ്പാക്കണമെന്നത് ആസിം ഹൈകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് 133 സ്വകാര്യ സ്കൂൾ മാനേജ്മെൻറുകൾ സമർപ്പിച്ച ഹരജികൾ ജസ്റ്റിസ് അനിൽ നേരന്ദ്രൻ കഴിഞ്ഞമാസം 11നുള്ള ഉത്തരവിൽ തള്ളിയിരുന്നു. സർക്കാർ സ്കൂളിൽ തുടർപഠനത്തിനായി വെളിമണ്ണ ജി.യു.പി സ്കൂൾ ഹൈസ്കൂളായി ഉയർത്തണെമന്ന് കോടതി വിധിക്കുകയായിരുന്നു. ഇൗ വിധിക്കെതിെരയാണ് ഇൗമാസം 10ന് സർക്കാർ അപ്പീൽ സമർപ്പിച്ചത്. ഒരു വിദ്യാർഥിക്കുവേണ്ടി വൻതുക മുടക്കാനുള്ള പ്രയാസമാണ് സർക്കാർ ഹർജിയിൽ നിരത്തുന്നത്. ഹൈസ്കൂളായി ഉയർത്തണമെങ്കിൽ മൂന്ന് അധ്യാപകരെ നിയമിക്കേണ്ടി വരും. അതിന് 8.6 ലക്ഷം വേണ്ടിവരും. സർക്കാർ നടത്തിയ മാപിങ്ങിൽ ഇൗ പ്രദേശത്ത് കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണ്ടെന്ന് വ്യക്തമായിരുന്നതായും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ഒാമശ്ശേരിക്കടുത്ത് വെളിമണ്ണ ആലത്തുകാവിൽ സെയ്ത് മുഹമ്മദിെൻറയും ജഷീനയുടെയും നാല് മക്കളിൽ മൂത്തവനായ ആസിം ശാരീരികമായ പരിമിതികളെ മറികടന്നാണ് മിടുക്കനായി ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കിയത്. നാലാം ക്ലാസ് കഴിഞ്ഞപ്പോൾ വീടിനു സമീപം മറ്റ് യു.പി സ്കൂളുകളില്ലാത്തതിനാൽ വെളിമണ്ണ ജി.എൽ.പി സ്കൂൾ ഉമ്മൻ ചാണ്ടി സർക്കാർ അപ്ഗ്രേഡ് ചെയ്യുകയായിരുന്നു. ജന്മനാ ഇരുകൈകളുമില്ലാത്ത, ഒരു കാലിന് സ്വാധീനക്കുറവുള്ള ആസിം വെളിമണ്ണ ജി.യു.പി സ്കൂൾ ഹൈസ്കൂളായി ഉയർത്തണെമന്ന് മുഖ്യമന്ത്രി പിണറായി വിജയന് അേപക്ഷ നൽകിയിരുന്നെങ്കിലും അനുകൂല സമീപനമുണ്ടായില്ല. ആസിമിന് അനുകൂലമായി സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടിരുന്നു. മൂന്നാഴ്ചക്കകം സ്കൂൾ അപ്ഗ്രേഡ് ചെയ്യണെമന്നായിരുന്നു ഏപ്രിൽ 30ലെ ഉത്തരവ്. ഏഴാം ക്ലാസിൽ ജയിച്ച ആസിം കി.മീറ്ററുകൾ അകലെയുള്ള ൈഹസ്കൂളിൽ പോകാൻ കഴിയാത്തതിനാൽ പുതിയ അധ്യയനവർഷത്തിൽ പഠനം മുടങ്ങി വീട്ടിലിരിക്കുകയാണ്. ഡിവിഷൻ ബെഞ്ച് നീതിനൽകുമെന്ന പ്രതീക്ഷയാണ് ആസിമിനും വീട്ടുകാർക്കും. സർക്കാർ നീക്കത്തിൽ വെളിമണ്ണ ജി.യു.പി സ്കുൾ അപ്ഗ്രഡേഷൻ ആക്ഷൻ കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.