ഉൗരുകളിലെ റേഷൻ വിതരണം സംസ്​ഥാനം മുഴുവൻ വ്യാപിപ്പിക്കും -മന്ത്രി

കോഴിക്കോട്: ആദിവാസി ഉൗരുകളിൽ നേരിട്ട് റേഷൻ എത്തിക്കുന്ന ഭക്ഷ്യവകുപ്പി​െൻറ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് സിവിൽ സൈപ്ലെസ് മന്ത്രി പി. തിലോത്തമൻ. ഇപ്പോൾ ചാലക്കുടി ഉൗരിലടക്കം മൂന്നിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ട്. വനം വകുപ്പി​െൻറയും പട്ടികജാതി വികസന വകുപ്പി​െൻറയും സാമൂഹികക്ഷേമ വകുപ്പി​െൻറയും സഹകരണത്തോെടയാണ് പദ്ധതി നടപ്പാക്കുക. ഒാണത്തിനുമുമ്പ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് കോഴിക്കോട് െഗസ്റ്റ് ഹൗസിൽ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഒാണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 1700ഒാളം ഒാണച്ചന്തകൾ തുടങ്ങും. അവശ്യവസ്തുക്കൾ പരമാവധി വിലകുറച്ച് നൽകാനാണ് തീരുമാനം. അധികമുണ്ടാകുന്ന സാമ്പത്തികബാധ്യത സർക്കാർ ഏറ്റെടുക്കും. ബുധനാഴ്ച മുതൽ റേഷൻ കാർഡിൽ േപരുചേർക്കൽ, പേരുമാറ്റം, മരിച്ചവരുടെ പേര് നീക്കൽ തുടങ്ങിയ തിരുത്തലുകൾ ഒാൺൈലൻ വഴിയാക്കും. റേഷന്‍ വിഹിതത്തി​െൻറ അളവ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും. സംസ്ഥാനത്തി​െൻറ ആവശ്യം അംഗീകരിച്ചാല്‍ റേഷന്‍ വിഹിതം മുന്‍ഗണന പട്ടികയിലുള്ളവരെപ്പോലെതന്നെ എല്ലാവര്‍ക്കും നല്‍കാനാകും. 98 ശതമാനം കാർഡുടമകളും റേഷൻ ആധാറുമായി ബന്ധപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ, ആധാറില്ലാത്തതി​െൻറ പേരിൽ ആരുടെയും റേഷൻ തടയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആധാറില്ലാത്തവര്‍ക്ക് പുതിയ കാര്‍ഡിന് അപേക്ഷിക്കാന്‍ തടസ്സമില്ല. സംസ്ഥാനത്ത് 80 ലക്ഷം കാർഡുകൾ പുതുക്കിനൽകും. 80 ലക്ഷം കാര്‍ഡുകള്‍ പുതുക്കിനല്‍കുന്നതും തെറ്റുതിരുത്തൽ ജോലികളും നടക്കുകയാണ്. റേഷന്‍ കാര്‍ഡ് ഡിജിറ്റലാക്കാനുള്ള നടപടിയും ത്വരിതഗതിയിലാണ്. വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തി​െൻറ തൂക്കത്തിൽ കുറവുണ്ടാകുന്നുവെന്ന റേഷൻ വ്യാപാരികളുടെ പരാതി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ............ അടിമുടി മാറും; റേഷൻകടകൾ ന്യൂജെൻ ആക്കുന്നു കോഴിക്കോട്: റേഷൻകട എന്നു കേട്ടാൽ അരിയും പഞ്ചസാരയും മണ്ണെണ്ണയുമെന്ന സങ്കൽപം പൊളിച്ചെഴുതാൻ ഭക്ഷ്യവകുപ്പ് നടപടിയെടുക്കുന്നു. എ.ടി.എം അടക്കമുള്ള ബാങ്കിങ് സൗകര്യങ്ങൾ ഉൾെപ്പടുത്തി റേഷൻകടകൾ ന്യൂജെൻ ആക്കാനാണ് തീരുമാനം. ഇതിനായി വിവിധ കമ്പനികളുമായി ചർച്ചകൾ നടക്കുകയാണ്. പണമടക്കൽ, പിൻവലിക്കൽ തുടങ്ങിയ ബാങ്കുമായി ബന്ധപ്പെട്ട പ്രാഥമിക കാര്യങ്ങളെല്ലാം റേഷൻകടകൾ വഴി സാധ്യമാക്കും. ഇതുവഴി കൂടുതൽ ജനങ്ങളെ റേഷൻകടകളിലേക്ക് ആകർഷിക്കാനാവുെമന്നാണ് കണക്കുകൂട്ടൽ. മാത്രമല്ല, റേഷൻ വ്യാപാരികൾക്ക് ഇതുവഴി സാമ്പത്തികനേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റേഷൻകടകളുെട ബോർഡും എംബ്ലവുെമല്ലാം മാറ്റും. ഇതിനുള്ള നടപടി തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.