മാനന്തവാടി: തോട്ടിൽ കാണാതായ ഏഴുവയസ്സുകാരെൻറ മൃതദേഹം നാലാം ദിവസം കണ്ടെത്തി. പേര്യ 38ൽ തയ്യുള്ളതിൽ അയ്യൂബ്-റസീന ദമ്പതികളുടെ മകൻ അജ്മലിെൻറ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ പേര്യ 38ൽ നിന്ന് നാലു കിലോമീറ്റർ അകലെ വരയാൽ 42ാം മൈലിലെ തോട്ടിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. തോട്ടിൽ കുത്തിയൊലിച്ചു വന്ന വെള്ളത്തിൽ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. ഇവർ വിവരമറിയിച്ചതിനെതുടർന്ന്, തിരച്ചിൽ നടത്തുന്ന സംഘാംഗങ്ങൾ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. വരയാൽ എസ്.എൻ.എൽ.എൽ.പി സ്കൂൾ രണ്ടാം തരം വിദ്യാർഥിയായ അജ്മലിനെ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ പേര്യ 38ൽ നിന്നാണ് കാണാതായത്. വള്ളിത്തോട് ജുമാമസ്ജിദിൽ ജുമുഅ നമസ്കാരത്തിനു ശേഷം അജ്മൽ വെള്ളിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം ഓട്ടോയിൽ പേര്യ 38ൽ വന്നിറങ്ങിയിരുന്നു. തുടർന്ന് സമീപത്തെ കടയിൽ നിന്ന് മിഠായി വാങ്ങി വീട്ടിലേക്ക് പോകുമ്പോൾ നടപ്പാലത്തിൽനിന്ന് കാൽവഴുതി തോട്ടിലേക്ക് വീണു എന്നാണ് കരുതുന്നത്. വെള്ളിയാഴ്ച അഗ്നിശമനസേന, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് തോട്ടിൽ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ ചെരിപ്പുകളും തൊപ്പിയും കണ്ടെടുത്തിരുന്നു. ഏഴിമല നാവിക അക്കാദമിയിൽ നിന്നുള്ള ഏഴംഗ സംഘവും കാസർകോട് തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസിൽ നിന്നുള്ള ആറംഗ സംഘവും ഞായറാഴ്ച തിരച്ചിലിൽ പങ്കുചേർന്നു. തുടർന്ന് നടന്ന തിരച്ചിലിൽ അജ്മലിെൻറ കുട ഒരു കിലോമീറ്റർ അകലെ തോട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു. മൃതദേഹം തലപ്പുഴ പൊലീസ് ഇൻക്വസ്റ്റ് നടത്തി ജില്ല ആശുപത്രിയിൽ പോസ്റ്റ്േമാർട്ടം നടത്തി. വൈകീേട്ടാടെ വരയാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നിഹാൽ ഏക സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.