വികസന പ്രതിസന്ധിക്ക്​ പരിഹാരം കാണണമെന്ന്​

മാനന്തവാടി: ജില്ലയുടെ വികസന പ്രതിസന്ധിക്കും കാര്‍ഷിക പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്‌ സംസ്ഥാന ചെയര്‍മാന്‍ അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു. ജില്ലയുടെ സമഗ്ര വികസനം ആവശ്യപ്പെട്ട് ജനാധിപത്യ കേരള കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പടിഞ്ഞാറത്തറ -പൂഴിത്തോട് ബദല്‍ റോഡ്‌ ഉടന്‍ യാഥാർഥ്യമാക്കുക, വന്യമൃഗ ശല്യത്തിന് പരിഹാരം കാണുക, നഞ്ചന്‍കോട് -നിലമ്പൂര്‍ റെയില്‍ പാത യാഥാർഥ്യമാക്കുക, മൈസൂര്‍ -മാനന്തവാടി -കുറ്റ്യാടി -കോഴിക്കോട് റൂട്ടില്‍ കെ.എസ്.ആർ.ടി.സി സര്‍വിസ് ആരംഭിക്കുക, െമഡിക്കല്‍ കോളജ് നിര്‍മാണം ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ സെമിനാർ ഉന്നയിച്ചു. പാർട്ടി സംസ്ഥാന വൈസ് ചെയര്‍മാന്‍ പി.സി. ജോസഫ് സെമിനാറില്‍ മോഡറേറ്ററായി. ജില്ല പ്രസിഡൻറ് കെ.എ. ആൻറണി, കെ.എം. ജോസഫ്, വി.എസ്. ചാക്കോ, വിൽസണ്‍ നെടുംകൊമ്പില്‍, വി.എ. ജോസ് തുടങ്ങിയവര്‍ പ്രബന്ധം അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.പി. പോളി, അഡ്വ. എ.ജെ. ജോസഫ്, എം.എം. ബിജു, കെ.എം. പൗലോസ്‌, പി.ജെ. റെജി, ടി.പി. കുര്യാക്കോസ്‌, ജോര്‍ജ് എരമംഗലത്ത്, അഡ്വ. ജോര്‍ജ് വാതുപറമ്പില്‍, എം.ഒ. ജോസഫ്, മാത്യു പുതുപ്പറമ്പില്‍, സി.ജെ. അഗസ്റ്റിന്‍, സുനില്‍ അഗസ്റ്റിന്‍, ജോയി തോമസ്‌, പി.ജെ. സെബാസ്റ്റ്യന്‍, സി.ജെ. ജോണ്‍സന്‍, ഇ.ടി. തോമസ്‌, അനൂപ്‌ ചേലൂര്‍, പി.ജെ. ചാക്കോ, സി.ജെ. ജോയി, അനൂപ്‌ തോമസ്‌ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT