മുത്തങ്ങ കാടുകളിലെ മഴത്താളം

മഴയിൽ വയനാടൻ കാടും കാട്ടരുവികളും താളംപിടിച്ചുതുടങ്ങും. കാനന കാഴ്ചകൾ കാണാൻ മുത്തങ്ങ കാടുകളിലേക്ക് സഞ്ചാരികൾ ചേക്കേറുന്നു. വന്യജീവികളും പക്ഷികളും നിത്യഹരിത വനങ്ങളുമടങ്ങുന്ന പ്രകൃതി കാഴ്ചകൾ. കാട്ടാന, കാട്ടുപോത്ത്, മാന്‍ തുടങ്ങിയ മൃഗങ്ങൾ. കാട്ടിനുള്ളിെല യാത്ര ത്രില്ലടിപ്പിക്കുന്നതാണ്. ഏതുനിമിഷവും കൺമുന്നിലൊരു കാട്ടാന പ്രത്യക്ഷപ്പെടാം. മുതുമല, ബന്ദിപ്പൂര്‍ വന്യജീവിസങ്കേതങ്ങളോട് ചേര്‍ന്നാണ് മുത്തങ്ങ വനം. ബത്തേരിയില്‍നിന്ന് മൈസൂരിലേക്കുള്ള റോഡിൽ. രാവിലെ ഏഴു മണി മുതൽ ഒമ്പതു മണി വെരയും വൈകീട്ട് മൂന്നു മുതൽ അഞ്ചു വരെയും മുത്തങ്ങയിൽ സഫാരി നടത്താൻ സൗകര്യമുണ്ട്. മലഞ്ചരിവിലൂടെ സാഹസിക ഒാഫ്റോഡ് മഴക്കാലം ഒാഫ് റോഡ് ജീപ്പ് റേസിങ് മത്സരങ്ങളുടെ കാലമാണ്. കുന്നും മലയും കീഴടക്കാൻ സാഹസികർ ജീപ്പുകളിൽ ചുരം കയറുന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പ്രത്യേകം തയാറാക്കിയ ഒാഫ് റോഡിലാണ് ഫോർവീൽ വാഹനങ്ങളുടെ റേസിങ് മത്സരം നടക്കുക. ദുർഘട പാതകളിലൂടെയുള്ള ആൾട്ടർ ചെയ്ത ജീപ്പുകളുടെ സഞ്ചാരം കാണാൻ കാണികളും നിരവധി. ചളിയിലൂടെ കാട്ടരുവികളിലൂടെ കല്ലുകൾക്കുമുകളിലൂടെ വലിയ ശബ്ദത്തിൽ ജീപ്പുകൾ പായുന്നത് കാണികളുടെ ആവേശം വാനോളമുയർത്തും. വലിയ ചക്രങ്ങളുമായി നിരനിരയായി ജീപ്പുകളുടെ കുതിച്ചും കിതച്ചുമുള്ള സാഹസിക യാത്ര അമ്പരപ്പിക്കും തീർച്ച. ---------------------------------------- മഴയിലും ചളിയിലും ഫുട്ബാൾ ആരവം മഴ തുടങ്ങിയാൽ ജില്ലയിൽ മഡ്ഫുട്ബാൾ വിസിൽ മുഴങ്ങും. വയലിൽ തീർത്ത കളിക്കളത്തിൽ പിന്നീട് ലോകകപ്പ് ആവേശം നിറയും. മഴയിലും ചളിയിലും കുളിച്ചുള്ള കാൽപന്തുകളി കാണാൻ കാണികൾ നിറയും. ബൂട്ടണിയാത്ത കാലുമായി ചളിയിലൂടെ പന്തുമായി മുന്നേറുന്ന മെസിയും റൊണാൾഡോയും നെയ്മറുമാകും പിന്നെ ഇവിടത്തെ താരങ്ങൾ. ജില്ലയുെട വിവിധ ഭാഗങ്ങളിൽ മഴയോടനുബന്ധിച്ച് മഡ് ഫുട്ബാൾ ടൂർണമ​െൻറുകൾ സംഘടിപ്പിക്കാറുണ്ട്. കാൽപന്തുകളിയെ അകമഴിഞ്ഞു പ്രണയിക്കുന്ന വയനാട്ടുകാർ അേങ്ങാട്ട് ഒഴുകുന്നു. പുൽമൈതാനങ്ങളിലെ പന്തുകളിയിൽനിന്ന് വിഭിന്നമാണ് പാടങ്ങളിലെ പന്തുകളി. ഇവിടെ ഗോളടിക്കുന്നത് ചില്ലറ കാര്യമല്ല. കുഴഞ്ഞു കിടക്കുന്ന ചളിയിൽ അമർന്നു പോകുന്ന കാലെടുത്ത് പന്ത് പോസ്റ്റിലേക്ക് തട്ടാൻ പ്രത്യേക കഴിവു തന്നെ വേണം. --------------------------- മനം കവർന്ന് മീൻമുട്ടി വശ്യസൗന്ദര്യവുമായി സഞ്ചാരികളുടെ മനം കവരുകയാണ് മീൻമുട്ടി വെള്ളച്ചാട്ടം. ബാണാസുര മലമുകളിൽനിന്ന് ചെങ്കുത്തായ പാറകൾക്ക് നടുവിലൂടെ തട്ടു തട്ടായി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കണ്ണിനും മനസ്സിനും കുളിരേകുന്നു. മീൻമുട്ടിയുടെ സൗന്ദര്യം ആസ്വദിക്കാനും തെളിനീരിൽ നീരാടാനും ദിനേന നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. വയനാടി​െൻറ ടൂറിസം ഭൂപടത്തിൽ ഏറെ പരസ്യപ്പെടുത്തലുകളൊന്നുമില്ലെങ്കിലും മീൻമുട്ടിയെ കേട്ടറിെഞ്ഞത്തുന്നവർ നിരവധിയാണ്. മലമുകളിൽ നിന്ന് നല്ല ശക്തിയിലൊഴുകുന്ന വെള്ളം പാറക്കെട്ടുകളിലൂടെ കുത്തിെയാലിച്ച് താഴെ മലയടിവാരത്തിേലക്ക് ഒഴുകുന്ന കാഴ്ച നയന മനോഹരമാണ്. വെള്ളച്ചാട്ടത്തിനു സമീപമുള്ള വ്യൂ പോയിൻറിൽ നിന്ന് നോക്കിയാൽ ബാണാസുര മലനിരകളും പടിഞ്ഞാറത്തറ ടൗണും കാണാനാകും. വെള്ളച്ചാട്ടത്തിനു താഴെ നീന്തിതുടിക്കാൻ കഴിയുന്ന തടാകവുമുണ്ട്. ടിക്കറ്റ് കൗണ്ടറിൽ നിന്ന് 350 മീറ്ററോളം സഞ്ചരിച്ച് തടാകത്തിലെത്തി നീന്തിതുടിച്ച് രസിക്കാം. ശേഷം, പരന്ന പാറകളിലൂടെ അൽപം സാഹസികമായി കയറിൽ തൂങ്ങി പിടിച്ചുവേണം വെള്ളച്ചാട്ടത്തിലെത്താൻ. വെള്ളച്ചാട്ടം ആരംഭിക്കുന്ന സ്ഥലത്ത് സുരക്ഷ വേലിയുണ്ട്. വെള്ളച്ചാട്ടത്തി​െൻറ സൗന്ദര്യം വേണ്ടുവോളം ആസ്വദിച്ച് സഞ്ചാരികൾ തിരിച്ചിറേങ്ങണ്ടത് യൂക്കാലിപ്സ് തോട്ടത്തിലൂടെയാണ്. ഇൗ നടത്തവും സഞ്ചാരികളൂടെ ശരീരവും മനസ്സും തണുപ്പിക്കും. ബാണാസുര ഡാമിൽ നിന്ന് കേവലം അഞ്ചു കിലോമീറ്ററോളം മാത്രം അകലെയാണ് മീൻമുട്ടി വെള്ളച്ചാട്ടം. കല്‍പറ്റയില്‍ നിന്നും പടിഞ്ഞാറത്തറയിലെത്തി ബാണാസുര ഡാം റോഡിലൂടെ അഞ്ചു കിലോമീറ്ററോളം സഞ്ചരിച്ചാൽ കാപ്പിക്കളം എന്ന സ്ഥലത്തെത്താം. ഇവിടെയാണ് മീൻമുട്ടി കാഴ്ചക്കാർക്ക് വിരുന്നൊരുക്കുന്നത്. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചു വരെയാണ് പ്രവർത്തന സമയം. കനത്ത മഴയെ തുടർന്ന് കുറച്ചു ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ് കേന്ദ്രം. ------------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.