intrം വരൂ...നമുക്ക് മഴയിലിറങ്ങി നടക്കാം, വയനാടിെൻറ വശ്യസൗന്ദര്യത്തിൽ അലിഞ്ഞുചേരാം. ചന്നം പിന്നം പെയ്യുന്ന മഴയിൽ നാട്ടുപച്ചപ്പിെൻറ കുളിരറിഞ്ഞ് വീശിയടിക്കുന്ന തണുത്ത കാേറ്ററ്റ് കോടമഞ്ഞിലൂടെയൊരു സഞ്ചാരം. വേനൽ വരൾച്ചയിൽ അടഞ്ഞുപോയ വയനാടൻ വിനോദസഞ്ചാര കേന്ദ്രങ്ങൾ മഴക്കാലത്ത് ഉയിർെത്തഴുന്നേൽക്കുകയായി. കാടും മേടും മഞ്ഞും മലകളും തടാകങ്ങളും താഴ്‌വാരങ്ങളുമുള്ള കാഴ്ചകളുടെ സ്വര്‍ഗഭൂമിയിലേക്ക് സഞ്ചാരികൾ ചുരം കയറുകയാണ്. 'കേരളത്തിെൻറ ചിറാപുഞ്ചി' എന്ന് പേരുകേട്ട ലക്കിടിയിൽ നിന്നു തുടങ്ങുന്നു വയനാടിെൻറ മഴക്കാഴ്ചകൾ. പൂക്കോട് തടാകം, ബാണാസുര സാഗര്‍ അണക്കെട്ട്, കാന്തന്‍പാറ വെള്ളച്ചാട്ടം, കാരാപ്പുഴ ഡാം, ചെമ്പ്ര, സൂചിപ്പാറ വെള്ളച്ചാട്ടം, മീന്‍മുട്ടി വെള്ളച്ചാട്ടം, എടക്കല്‍ഗുഹ, കുറുവ ദ്വീപ്, മുത്തങ്ങ വനം, വയനാട് വന്യജീവി സംരക്ഷണ കേന്ദ്രം തുടങ്ങിയ ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങൾ കാഴ്ചകളൊരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ്. ഇൗ കേന്ദ്രങ്ങൾ കണ്ടുമടുത്തവർ കുറുമ്പാലക്കോട്ട മല, കള്ളാടി തൊള്ളായിരം, പെരിേങ്കാട തുടങ്ങിയ പുതിയ മേച്ചിൽപുറങ്ങൾ തേടുകയാണ്. വരൂ, വയനാടിെൻറ മഴകാഴ്ചകളിലേക്കു പോയി വരാം... -രഞ്ജിത്ത് കളത്തിൽ ----------------------------------------------- ഹരമായി 'മ്മടെ' ചുരം മഴയാത്ര ചുരത്തിൽനിന്ന് തുടങ്ങാം. വയനാട്ടുകാർ വയനാട് ചുരമെന്നു വിളിക്കുന്ന 'മ്മടെ താമരശ്ശേരി ചുരം' കാഴ്ചകളുടെ മായിക ലോകമൊരുക്കുന്നു. ഒമ്പത് ഹെയര്‍പിന്‍ വളവുകളോടു കൂടിയ ഈ കാട്ടുപാതയിലൂടെയുള്ള യാത്ര നൽകുന്ന അനുഭൂതി ചെറുതൊന്നുമല്ല. നൂലു പോലെ നേർത്തിറങ്ങുന്ന മഴയും കോടമഞ്ഞും സഞ്ചാരികളുടെ മനസ്സിന് കുളിര്‍മയേകും. കോടമഞ്ഞ് മൂടിക്കിടക്കുന്ന ചുരത്തിലൂെട പകലും ലൈറ്റിട്ടു നീങ്ങുന്ന വാഹനങ്ങളുടെ നീണ്ടനിര ചുരത്തിെൻറ വശ്യത വർധിപ്പിക്കുന്നു. ചുരം വ്യൂ പോയൻറിൽനിന്ന് താഴേക്കു നോക്കിയാല്‍ തീപ്പട്ടികൂടിെൻറ വലുപ്പത്തില്‍ വരുന്ന വാഹനങ്ങളും മലനിരകളും കാഴ്ചവിഭവങ്ങൾ തന്നെ. രാവിലെ മുതൽ സന്ധ്യമയങ്ങുന്നതുവരെ വിദൂര കാഴ്ചകളിലേക്ക് കണ്ണുംനട്ട് ഇവിടെ സഞ്ചാരികളുണ്ടാകും. മഴയെയും പ്രകൃതിയേയും അടുത്തറിയാൻ മഴക്കാലത്ത് എല്ലാ വർഷവും പ്രകൃതി സ്നേഹികൾ ചുരം യാത്ര സംഘടിപ്പിക്കാറുണ്ട്. ------------------------------------------------ കുറുമ്പാലകോട്ടയിലെ മേഘങ്ങൾ പാറി നടക്കുന്നതു കാണാം മേഘങ്ങൾ പാറിനടക്കുന്നത് ഉയരങ്ങളിൽനിന്ന് കണ്ടിട്ടുണ്ടോ? മനം മയക്കും മഞ്ഞുകാഴ്ചകൾ കാണാൻ കുറുമ്പാലക്കോട്ടയിലെത്താം. സമുദ്രനിരപ്പിൽനിന്ന് 980 ഒാളം മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മലയാണ് കുറുമ്പാലക്കോട്ട. വയനാടിെൻറ ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാത്ത ഇവിടേക്ക് ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്കാണ്. സൂേര്യാദയവും അസ്തമയവും കാണാനാണ് സഞ്ചാരികൾ മല കയറുന്നത്. മഞ്ഞു പുതച്ച താഴ്വരയിൽ നിന്നുദിച്ചുയരുന്ന സൂര്യൻ മലമുകളിലെ ചന്ദമുള്ള കാഴ്ചയാണ്. കൽപറ്റയിൽ നിന്ന് 18 കിലോമീറ്റേറാളം ദൂരെയാണ് കുറുമ്പാലേകാട്ട മല. കമ്പളക്കാട് റോഡിലൂടെയാണ് പോവേണ്ടത്. ഒരു മണിക്കൂറോളം നടന്നുവേണം മല മുകളിലെത്താൻ. വളർന്നുനിൽക്കുന്ന പുല്ലുകൾ വകഞ്ഞുമാറ്റിയാണ് മലകയറ്റം. അതിരാവിലെ ഇവിടെയെത്തിയാൽ സൂര്യൻ ഉദിച്ചുയരുന്നതും മഞ്ഞുകാഴ്ചകളും കാണാം. മഞ്ഞ് മാറുന്നതിനനുസരിച്ച് ഗ്രാമീണ കാഴ്ചകൾ തെളിഞ്ഞുവരും. ബാണാസുര ഡാം, കുറിച്യർമല, ചെമ്പ്രമല തുടങ്ങിയ വയനാട്ടിലെ മിക്ക പ്രദേശങ്ങളും ഇവിടെനിന്നും കാണാം. െഎതീഹ്യങ്ങളും കുറുമ്പാലക്കോട്ടെയ ചുറ്റിപ്പറ്റിയുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ പട നയിക്കുന്നതിന് പഴശ്ശി രാജാവ് ഇൗ പ്രദേശത്തെ തെരഞ്ഞെടുത്തുവെന്നാണ് പറയപ്പെടുന്നത്. ജില്ലയിൽ നിന്നും ഇതരജില്ലകളിൽ നിന്നുമായി നിരവധി പേരാണ് ദിനവും മലകയറാനെത്തുന്നത്. ------------------------------------------------------- കാഴ്ച 'തൊള്ളായിരം' കാടും കാട്ടാറുകളും കോടമഞ്ഞും അങ്ങനെ കണ്ണെടുക്കാൻ പറ്റാത്ത കാഴ്ചകളുടെ കൂടാരം, അതാണ് തൊള്ളായിരം കണ്ടി. മുമ്പ് അധികമാരും അറിയാത്ത വയനാടിെൻറ ഇൗ കൊച്ചു രൂപം കാണാൻ സഞ്ചാരികൾ എത്തി തുടങ്ങുന്നുണ്ട്. വയനാടിെൻറ ആസ്ഥാനമായ കൽപറ്റയിൽനിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയാണ് തൊള്ളായിരം. വയനാടിെൻറ പ്രകൃതിഭംഗി സമാസമം ചേരുന്നു. കൽപറ്റയിൽ നിന്ന് മേപ്പാടിയിലെത്തി സൂചിപ്പാറ റോഡിൽ ഒമ്പത് കിലോമീറ്റർ സഞ്ചരിച്ചാൽ കള്ളാടിയെത്താം. കള്ളാടിയെന്ന കൊച്ചു ടൗണിൽ നിന്ന് റോഡിെൻറ വലതുവശത്തായി മുകളിലേക്ക് പാത കാണാം. കുത്തനെയുള്ള പാതയിലൂടെ മുകളിേലക്ക് പോകുന്തോറും 'തൊള്ളായിരം' കാഴ്ചകൾ കാഴ്ചക്കാരനെ ഭ്രമിപ്പിച്ചു തുടങ്ങും. കാടുകയറി വീതിയുള്ള കോൺക്രീറ്റ് വഴികളിൽനിന്ന് കല്ലു നിറഞ്ഞ റോഡിലേക്ക് മാറിത്തുടങ്ങും. മുകളിലേക്ക് കയറും തോറും തണുപ്പും കൂടി തുടങ്ങും. കാടിെൻറ നടുവിലൂടെയുള്ള യാത്രയിൽ കോടമഞ്ഞും പുൽകാനെത്തും. കുറച്ചുകൂടി നടന്നാൽ പിന്നെ ചെറിയ അരുവികൾ കാണാനാകും. അവിടവിടെ മരച്ചില്ലകൾ ചാഞ്ഞ്, പാറകൾ നിറഞ്ഞ അരുവികളിൽ നീന്തിത്തുടിക്കാതെ മുന്നോട്ടു പോകാനാവില്ല. മനോഹരമായ താളത്തോടെ ഒഴുകുന്ന അരുവികൾ അത്രയും നയന മനോഹരമായ കാഴ്ചയാണ്. ജീവിതത്തിെൻറ തിരക്കുകളിൽനിന്ന് മനസ്സിനെ പറിച്ചുനടാൻ പറ്റിയ ഇടമാണ് തൊള്ളായിരം. മലിനീകരണമറിയാത്ത ശുദ്ധവായു ശ്വസിച്ചുതന്നെ അറിയണം. ബൈക്കുകളിലും ജീപ്പുകളിലുമാണ് സഞ്ചാരികൾ ഇവിടം സന്ദർശിക്കാനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.