മരങ്ങൾ വീണ് ദേശീയപാതകളിലും ബൈപാസിലും ഗതാഗതം തടസ്സപ്പെട്ടു

ഉൗട്ടി: ഞായറാഴ്ച രാവിലെ മുതൽ പെയ്യുന്ന മഴയിൽ ഊട്ടി-ഗൂഡല്ലൂർ ദേശീയപാത, കൂനൂർ-മേട്ടുപാളയം ചുരം, കോത്തഗിരി ബൈപാസ് എന്നിവിടങ്ങളിൽ വിവിധ സ്ഥലങ്ങളിൽ മരംവീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഊട്ടി-ഗൂഡല്ലൂർ റോഡിൽ രാവിലെ ഒമ്പതരമണിക്കാണ് മരംവീണ് ഗതാഗതം തടസ്സപ്പെട്ടത്. ഇവിടെ പത്തരയോടെ മരംവീണ് ഒരു യുവാവ് മരിച്ചു. കോത്തഗിരി റോഡിലും മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. കൂനൂർ-മേട്ടുപാളയം ചുരത്തിൽ ഉച്ചക്കുശേഷമാണ് മരം കടപുഴകിയത്. തടസ്സം ഒഴിവാക്കുന്നതുവരെ ബസുകളും മറ്റും കൂനൂർ-കോത്തഗിരി റൂട്ടിൽ മേട്ടുപാളയത്തേക്ക് തിരിച്ചുവിട്ടു. ഇതുകാരണം പല യാത്രക്കാരും ലക്ഷ്യത്തിലെത്താൻ കഴിയാതെ ബുദ്ധിമുട്ടി. തുടർച്ചയായ മഴകാരണം നീലഗിരി ജില്ലയിലെ സ്കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. GDR TREE ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയിൽ ഫിങ്കർപോസ്റ്റിൽ മരംവീണുണ്ടായ റോഡ്തടസ്സം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.