കോഴിക്കോട്: കാലവർഷം കനത്തതോടെ ഭട്ട് റോഡ് മേഖലയിൽ വീടുകൾ കടലാക്രമണ ഭീഷണിയിൽ. ഭട്ട്റോഡിലെ ൈതക്കൂട്ടം പറമ്പിലെ 20ഒാളം വീടുകളാണ് കലിതുള്ളിയ തിരവെള്ളം അടിച്ചുകയറുമെന്ന ഭീഷണിയുടെ മുൾമുനയിലായത്. രണ്ടുദിവസമായി ആർത്തിരമ്പുന്ന തിരമാലകൾ ഞായറാഴ്ച രാവിലെയോടെയാണ് ഭീകരരൂപം പൂണ്ടത്. നേരത്തേയുള്ളതിൽനിന്ന് 100 മീറ്ററിലധികം കടൽ തീരത്തേക്ക് കയറിയിട്ടുണ്ട്. തൈക്കൂട്ടം പറമ്പിൽ ലിേൻറാ പോൾ പ്രകാശ്, മുരളീധരൻ എന്നിവരുടെ വീടുകളിൽ തിരമാലയടിച്ച് സാധനങ്ങൾ നശിച്ചിട്ടുണ്ട്. ഇവിടെനിന്ന് ഗൃഹോപകരണങ്ങളടക്കം ബന്ധുവീട്ടിലേക്ക് മാറ്റാനൊരുങ്ങുകയാണ് വീട്ടുകാർ. താമസിക്കുന്ന സുപ്രീതിെൻറ വീട്ടുമതിലും തകർന്നു. ൈതക്കൂട്ടം പറമ്പിലെ പ്രകാശെൻറ വീട്ടിലും വെള്ളംകയറി. തിരമാലകൾ തടയാനുള്ള കരിങ്കൽ ഭിത്തി പലസ്ഥലത്തും ഇളകിക്കിടക്കുകയാണ്. അശാസ്ത്രീയമായ രീതിയിൽ ചെറിയ കല്ലുകൾ കൊണ്ടാണ് കൂറ്റൻ തിരമാലകളെ പ്രതിരോധിക്കാനുള്ള മതിൽ കെട്ടിയതെന്നാണ് പരിസരവാസികളുടെ ആക്ഷേപം. പ്രതികൂല കാലാവസ്ഥ കാരണം ഒരു മാസത്തിലധികമായി ജോലിക്കിറങ്ങാൻ കഴിയാത്ത തീരനിവാസികൾക്ക് കാലവർഷത്തിെൻറ കലിതുള്ളൽ ദുരിതം ഇരട്ടിയാക്കുകയാണ്. സ്ഥലം എം.എൽ.എ എ. പ്രദീപ്കുമാർ, റവന്യൂ അധികാരികൾ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.