വടകരയിൽ കടലാക്രമണം രൂക്ഷം

വടകര: ആവിക്കൽ കടപ്പുറം മുതൽ മാടാക്കര ബീച്ച് വരെയുള്ള തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷമായി. തീരദേശത്തുള്ള 25ഓളം വീടുകളിലെ താമസക്കാർ കടൽക്ഷോഭ ഭീഷണി നേരിട്ടാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. ഒരു കുടുംബത്തെ മാറ്റിത്താമസിപ്പിച്ചു. കടൽവെള്ളം കയറി തീരദേശത്തെ റോഡുകളിൽ പല ഭാഗങ്ങളും തകർന്നു. ചെറുവാണ്ടി ശങ്കരൻ, എടത്തിൽ കാഞ്ചന, പുതിയ പുരയിൽ സാവിത്രി, തെക്കേ പുരയിൽ സുരേഷ്, കെ. േപ്രമൻ, കുരിയാടിയിൽ ശ്യാം ഭവനിൽ ശ്യാംരാജ്, കിണറ്റിൻകര ഭരതൻ, പാണൻറവിട ബീനാ മനോഹരൻ, പുതിയ പുരയിൽ സ്മിത സുരേഷ്, പി. ഭാർഗവൻ, വരയെ​െൻറ വളപ്പിൽ മധു, വരയെ​െൻറ വളപ്പിൽ മനോഹരൻ, വരയെ​െൻറ വളപ്പിൽ അനീഷ് എന്നിവരുടെ വീടുകളാണ് ഭീഷണി നേരിടുന്നത്. പലയിടങ്ങളിലും കടൽഭിത്തി നിർമിക്കാത്തതിനാലാണ് മഴ കനക്കുമ്പോൾ കടൽവെള്ളം കരയിലേക്ക് ആഞ്ഞടിക്കുന്നത്. ആവിക്കൽ ബീച്ച് റോഡ്, കുരിയാടി ബീച്ച് റോഡ് എന്നിവ തകർന്ന നിലയിലാണ്. നിരവധി വൈദ്യുതി കാലുകളും തെങ്ങുകളും ഏതു നിമിഷവും കടപുഴകാൻ പാകത്തിലാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.