കോഴിക്കോട്: കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ കനത്ത കാറ്റിനെ തുടർന്ന് വന്മരം പൊട്ടിവീണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥനടക്കം ഏഴുപേർക്ക് പരിക്കേറ്റു. ജനത്തിരക്കേറിയ പുതിയങ്ങാടി ചെക്ക്പോസ്റ്റിന് സമീപമുണ്ടായ അപകടത്തിൽ ഒാടിക്കൊണ്ടിരിക്കുന്നവയടക്കം നിരവധി വാഹനങ്ങൾ തകർന്നു. ആറ് മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. അപകടത്തിൽപെട്ടവയിൽ രണ്ട് വാഗണ്‍ആർ കാറും ഒരു മാരുതി 800 കാറും ഉൾപ്പെടുന്നു. വടകരയിൽനിന്ന് കോഴിക്കോട് വിവാഹത്തിൽ പെങ്കടുക്കാൻ പോവുകയായിരുന്ന കാറിലെ യാത്രക്കാരി മണിയൂർ സ്വദേശി ചിത്ത്പ്രകാശിെൻറ ഭാര്യ അനുശ്രീ (26), പുതിയങ്ങാടി സ്വദേശികളായ ഫസൽ (30), ബാലൻ (65), പുതിയങ്ങാടി സ്വദേശി മൻസൂറിെൻറ ഭാര്യ ഷമീജ (33), പരേതനായ ആലിക്കോയയുടെ ഭാര്യ സലീന (41), കുണ്ടൂപറമ്പ് സ്വദേശി അസീസ് (50), വെള്ളിമാട്കുന്ന് ഫയർ സ്റ്റേഷനിലെ ഫയർമാൻ അഹമ്മദ് റഹീഷ് (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരത്തിനുള്ളിൽ കുടുങ്ങിയ കാറിനുള്ളിൽനിന്ന് ഏറെ ശ്രമത്തിനൊടുവിലാണ് അനുശ്രീയെ പുറത്തെത്തിച്ചത്. ഞായറാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. രക്ഷാപ്രവർത്തനത്തിനിടയിൽ മരക്കൊമ്പ് വീണാണ് ഫസലിന് തുടക്ക് പരിക്കേറ്റത്. ബാലെൻറ കഴുത്തിനേറ്റ പരിക്ക് ഗുരുതരമാണ്. ഷമീജയും സലീനയും റോഡരികിൽ നിൽക്കുകയായിരുന്നു. മരത്തിനടുത്ത് നിർത്തിയിട്ട കാർ, സ്കൂട്ടർ എന്നിവക്കും കേടുപറ്റി. മരം മുറിഞ്ഞുവീണ് ഗതാഗത തടസ്സം ഉണ്ടായതോടെ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. കണ്ണൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ബീച്ചിലൂടെ വെങ്ങാലിയിലേക്കും നഗരത്തിലേക്കുള്ളവ ബൈപാസ് വഴിയുമാണ് തിരിച്ചുവിട്ടത്. അപകടഭീഷണിയായതിനെതുടർന്ന് മുറിഞ്ഞുവീണ മരത്തിന് 50മീറ്റർ മാത്രം അടുത്ത് മത്സ്യമാർക്കറ്റിെൻറ കവാടത്തിനോട് ചേർന്നുള്ള കൂറ്റൻ മരത്തിെൻറ കൊമ്പുകളും അധികൃതർ വെട്ടിമാറ്റി. ഇൗ മരം മുറിച്ചു മാറ്റണമെന്ന് നേരത്തേ സമീപമുള്ള കടക്കാർ അധികൃതർക്ക് പരാതി നൽകിയിരുന്നു. സിറ്റി ട്രാഫിക്, ടൗൺ, എലത്തൂർ, നടക്കാവ് എന്നിവിടങ്ങളിൽനിന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. ബീച്ച് ഫയർ സ്റ്റേഷനിൽനിന്ന് സ്റ്റേഷൻ ഒാഫിസർ പനോത്ത് അജിത് കുമാർ, അസി. സ്റ്റേഷൻ ഒാഫിസർ ടി.െഎ. ഷംസുദ്ദീൻ എന്നിവരുടെ നേതൃതവത്തിൽ രണ്ട് യൂനിറ്റും വെള്ളിമാട്കുന്ന്, മീഞ്ചന്ത ഫയർ സ്റ്റേഷനുകളിൽനിന്നുള്ള ഒാരോ യൂനിറ്റും സ്ഥലത്തെത്തി. നഗരസഭ കൗൺസിലർ കെ.കെ. റഫീഖിെൻറ നേതൃത്വത്തിലുള്ള നാട്ടുകാരുടെ സഹായത്തോടെ വൈകീട്ട് 5.30 ഒാടുകൂടിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.