ബേപ്പൂർ: ശക്തമായ കാറ്റിലും മഴയിലും മാവ് കടപുഴകി ടെറസിൽ പതിച്ചു. ബി.സി റോഡിന് തെക്കുഭാഗത്ത് പെരുനിലത്ത് രൺജിത്തിെൻറ ടെറസ് വീടാണ് തകർന്നത്. മരം വീണ ശബ്ദം കേട്ടയുടനെ രൺജിത്തിെൻറ ഭാര്യ സബിതയും മകൾ നന്ദനയും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. മകൻ അക്ഷയ് ഈ സമയം കമ്പ്യൂട്ടർ പഠന ക്ലാസിലും രൺജിത്ത് ജോലിക്കും പോയതായിരുന്നു. വില്ലേജ് ഓഫിസർ ഉമേഷിെൻറ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. സുമാർ ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഗോവണിയും ജനലും പൂർണമായും തകർന്നു. കോൺക്രീറ്റ് ബീം വീടിെൻറ അകത്തേക്ക് തെറിച്ചുവീണു. മുറിച്ചുമാറ്റിയ മരം മണ്ണുമാന്തി ഉപയോഗിച്ചാണ് വീടിെൻറ മുകളിൽനിന്ന് നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.