വൻമരം കടപുഴകി കടക്കുമുകളിൽ വീണു

വെള്ളിമാട്കുന്ന്: ശക്തമായ കാറ്റിലും മഴയിലും . ഞായറാഴ്ച രാവിലെ 11.15 ഒാടെയാണ് എൻ.ജി.ഒ ക്വാേട്ടഴ്സ് ബസ്സ്റ്റോപ്പിനു മുന്നിലെ നാലു കടകൾക്കു മുകളിലേക്ക് മരം കടപുഴകിയത്. ബേക്കറി, പച്ചക്കറികട, മസാലക്കട, സ്റ്റേഷനറി എന്നിവയുടെ മേൽക്കൂരയിലേക്കാണ് മരം വീണത്. കടയിൽ ജീവനക്കാരും സാധനം വാങ്ങാനെത്തിയവരും ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. മരം വീണതിനെ തുടർന്ന് കോഴിക്കോട്-മൈസുരു ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. വെള്ളിമാട്കുന്ന് അഗ്നിശമന സേന യൂനിറ്റും ചേവായൂർ പൊലീസും സ്ഥലത്തെത്തി തടസ്സം നീക്കി. മഴയായിരുന്നതിനാൽ റോഡിൽ ആളുകൾ കുറവായത് വലിയ അപകടം ഒഴിവായി. മരം വീഴുന്നതിനിടെ കൊമ്പുകൾ തട്ടി സമീപത്തെ കെട്ടിടത്തി​െൻറ മേൽക്കൂരയും തകർന്നു. വെളുത്താറമ്പത്ത് പ്രേംനാഥി​െൻറ ഉടമസ്ഥതയിലാണ് ഇരുകെട്ടിടങ്ങളും. കടകളിലുണ്ടായിരുന്ന സാധനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.