കാലവർഷക്കെടുതി: ധനസഹായം പ്രഹസനമാക്കരുത് ​-കർഷക കോൺഗ്രസ്​

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത പേമാരിയിലും ഉരുൾപൊട്ടലിലും ജീവനും സ്വത്തിനും കാർഷിക വിളകൾക്കും നഷ്ടം സംഭവിച്ചവർക്കുള്ള ധനസഹായം സർക്കാർ പ്രഹസനമാക്കി മാറ്റുകയാണെന്ന് കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി ആരോപിച്ചു. അർഹതപ്പെട്ട മുഴുവൻ ആളുകളുടെയും നാശനഷ്ടങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ വിവര ശേഖരണം നടത്താൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണം. ജില്ല പ്രസിഡൻറ് െഎപ്പ് വടക്കേത്തടം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബി.പി. റഷീദ് ഉദ്ഘാടനം ചെയ്തു. ടി.പി. നാരായണൻ, സി.എം. ബാബു, ബിജു കണ്ണന്തറ, കോരങ്ങോട്ട് മൊയ്തു, രാജു തലയാട്, ജോയി നെടുമ്പള്ളി, പി. കുഞ്ഞികൃഷ്ണൻ, വിജയൻ അത്തോളി, ജോൺ പൊന്നേമ്പൽ, രാജൻ ബാബു, ടി. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.