വഖഫ്​ ബോർഡ്​ ചെയർമാ​െൻറയും അംഗങ്ങളുടെയും വേതനം വർധിപ്പിച്ചു

കോഴിക്കോട്: വഖഫ് ബോർഡ് ചെയർമാ​െൻറ വേതനവും അംഗങ്ങളുടെ അലവൻസും സംസ്ഥാന സർക്കാർ വർധിപ്പിച്ചു. വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങളുടെ പ്രതിമാസ വേതനം 30,000 രൂപയായും ബോർഡ് അംഗങ്ങളുടെ മീറ്റിങ് അലവൻസ് 2500 രൂപയുമായാണ് വർധിപ്പിച്ചത്. വർധനവ് ജൂൺ രണ്ടുമുതൽ പ്രാബല്യത്തിലായതായി വകുപ്പ് മന്ത്രി കെ.ടി. ജലീൽ മാധ്യമത്തോട് പറഞ്ഞു. ചെയർമാന് ഇതുവരെ 20,000 രൂപയായിരുന്നു വേതനം. ബോർഡ് അംഗങ്ങൾക്ക് 1000 രൂപയായിരുന്നു മീറ്റിങ് അലവൻസായി നൽകിയിരുന്നത്. മന്ത്രിസഭ തീരുമാനമനുസരിച്ചാണ് ആനുകാലിക വർധനവെന്നും മന്ത്രി വ്യക്തമാക്കി. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.