കോഴിക്കോട്: തുർക്കിയിൽ നടക്കുന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സാമ്പത്തികസഹായവും പിന്തുണയും നൽകിയവർക്ക് നന്ദി പറഞ്ഞ് ദേശീയ ചാമ്പ്യൻ മജ്സിയ ഭാനു. ഒക്ടോബറിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹതയുണ്ടായിട്ടും സാമ്പത്തിക പ്രയാസംമൂലം അവസരം നഷ്ടപ്പെടുമോ എന്ന മജ്സിയയുടെ ആശങ്ക വാർത്താമാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് പുറംലോകമറിഞ്ഞത്. ഇതേത്തുടർന്ന് പല ഭാഗത്തുനിന്നും ഈ മിടുക്കിയെ തേടി സാമ്പത്തിക സഹായമെത്തി. എം.ഇ.എസും തലശ്ശേരിയിലെ ഫോർഎവർ ഗ്രൂപ്പും ജി.ഐ.ഒയുമാണ് മജ്സിയക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനും അനുബന്ധ ചെലവുകൾക്കുമുള്ള തുക നൽകിയത്. കൂടാതെ, കെ.പി.കെ ഗ്രൂപ് ഓഫ് കമ്പനീസിെൻറ എം.ഡിയും സ്പോമാക് എന്ന സ്ഥാപനത്തിെൻറ ഡയറക്ടറുമായ കെ.പി.കെ. റയീസ് ഇവരുടെ സ്പോൺസർഷിപ് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ബ്രോണറ്റ് ഗ്രൂപ് എം.ഡി കെ.പി. അബ്ദുൽ സഹീർ മജ്സിയയുടെ ഒരുവർഷത്തേക്കുള്ള ബ്രാൻഡിങ്ങും ഏറ്റെടുത്തു. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള സാഹചര്യം തയാറായതായും വിവിധ മാധ്യമങ്ങളിലൂടെ തെൻറ പ്രതിസന്ധി സുമനസ്സുകളിലേക്കെത്തിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും മജ്സിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒക്ടോബർ 13 മുതൽ 22 വരെയാണ് ചാമ്പ്യൻഷിപ്. വടകര ഓർക്കാട്ടേരി കല്ലേരി മോയിലോത്ത് വീട്ടിൽ അബ്ദുൽ മജീദിെൻറയും റസിയയുടെയും മകളായ മജ്സിയ 55 കിലോ സീനിയർ വിഭാഗം പഞ്ചഗുസ്തി ഇനത്തിലാണ് മാറ്റുരക്കുന്നത്. ജി.ഐ.ഒ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ആനിസ മുഹിയുദ്ദീൻ, കെ.പി.കെ ഗ്രൂപ് പ്രതിനിധി അസീസ് അബ്ദുല്ല എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.