ബസ്​, ഓട്ടോ പെർമിറ്റ്​: ആർ.ടി.എ യോഗം ചേർന്നു

കൽപറ്റ: റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ യോഗം ജില്ല ആസൂത്രണ ഭവനിൽ ചേർന്നു. യോഗത്തിൽ ബസ്, ഓട്ടോ എന്നിവയുടെ പെർമിറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിച്ചു. കൽപറ്റ, ബത്തേരി നഗരസഭകളിലെ ഓട്ടോ പെർമിറ്റ് വിഷയത്തിൽ പരാതിക്കാർ കോടതി ഉത്തരവുമായാണ് യോഗത്തിനെത്തിയത്. ഇരു നഗരസഭകളും നഗരത്തിലെ പാർക്കിങ് പ്രശ്നത്തെ തുടർന്ന് പുതിയ ഓട്ടോകൾക്ക് പെർമിറ്റ് നൽകുന്നതിന് എതിരായിരുന്നു. തുടർന്ന് പരാതിക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. ചർച്ചക്കു വന്ന പരാതികളിൽ തീരുമാനം പിന്നീട് അറിയിക്കും. നിർമാണം പൂർത്തിയായ പൂതാടി ഗ്രാമപഞ്ചായത്ത് കേണിച്ചിറ ബസ്സ്റ്റാൻഡ്, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് നിരവിൽപ്പുഴ ബസ്സ്റ്റാൻഡ് എന്നിവയുടെ പ്രവർത്തനാനുമതിയുമായി ബന്ധപ്പെട്ട വിഷയവും യോഗം പരിഗണിച്ചു. അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കലക്ടർ എ.ആർ. അജയകുമാറി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല പൊലീസ് മേധാവി ആർ. കറുപ്പസാമി, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ പി.എം. മുഹമ്മദ് നജീബ്, ആർ.ടി.ഒ വി. സജിത്ത് എന്നിവർ പങ്കെടുത്തു. ആസ്പിരേഷനൽ ഡിസ്ട്രിക്ട് യോഗം ഇന്ന് കൽപറ്റ: ട്രാൻസ്ഫോർമേഷൻ ഓഫ് ആസ്പിരേഷനൽ ഡിസ്ട്രിക്ട് പദ്ധതിയുടെ ഭാഗമായി ബുധനാഴ്ച ജില്ല ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ യോഗം ചേരും. നിതി ആയോഗ് സീനിയർ കൺസൾട്ടൻറ് ഡോ. കെ. കാമരാജുവി​െൻറ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള പോർട്ടൽ പരിചയപ്പെടുത്തും. ജില്ലയുടെ പിന്നാക്കാവസ്ഥ മനസ്സിലാക്കുന്നതിനായി നിതി ആയോഗി​െൻറ സംഘം നേരിട്ട് ഗ്രാമ സന്ദർശനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.