മീഡിയവൺ 'സ്​നേഹസ്​പർശ'ത്തിലൂടെ ​േലാകമറിഞ്ഞ ഹന ഷെറിന്​ വീടൊരുങ്ങുന്നു

with Logo പുൽപള്ളി: പ്രതികൂല സാഹചര്യങ്ങളോട് പൊരുതി പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഹന ഷെറിന് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. മീഡിയവൺ ടി.വിയിലെ 'സ്നേഹസ്പർശം' പരിപാടിയിലൂടെയാണ് ചോർന്നൊലിക്കുന്ന, ഇരുമ്പ് ഷീറ്റ് പാകിയ കൂരയിൽ കഴിഞ്ഞ ഇൗ മിടുക്കിയുടെ ദുരവസ്ഥ പുറംലോകം അറിഞ്ഞത്. പിന്നാലെ കാരുണ്യമനസ്കർ സഹായഹസ്തവുമായി രംഗത്തെത്തി. പുൽപള്ളി ചുണ്ടക്കൊല്ലിയിലാണ് ഹനയുടെ വീട്. മാതാപിതാക്കളുടെ തുച്ഛ വരുമാനംകൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. പുൽപള്ളി ഗ്രാമപഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് വീട് അനുവദിച്ചിട്ടുണ്ട്. പീപ്പ്ൾ ഫൗണ്ടേഷനും സഹായഹസ്തവുമായെത്തി. ഇതിനൊപ്പം ഉദാരമനസ്കർ കൈമാറിയ തുകയും വീടിനായി ചെലവഴിക്കും. പഠനസഹായം ഒരുക്കുന്നതിനും തുക വിനിയോഗിക്കും. ആറുവർഷമായി സ്വന്തമായൊരു വീടെന്ന സ്വപ്നവുമായി കഴിയുകയാണ് കുടുംബം. മീഡിയവൺ സി.ഇ.ഒ എം. അബ്ദുൽ മജീദ്, എക്സിക്യൂട്ടിവ് െപ്രാഡ്യൂസർ ജ്യോതി വെള്ളല്ലൂർ, സീനിയർ െപ്രാഡക്ഷൻ മാനേജർ ഷക്കീർ ജമീൽ, 'സ്നേഹസ്പർശം' കോ ഓഡിനേറ്റർ അനീസ്, പീപ്പ്ൾസ് ഫൗണ്ടേഷൻ അഡ്മിനിസ്േട്രറ്റർ ഹമീദ് സാലിം, പ്രാദേശിക കമ്മിറ്റി അംഗം മുഹമ്മദ് നായ്ക്കട്ടി എന്നിവർ വീട്ടിലെത്തി കുടുംബത്തിന് സഹായം നൽകി. TUEWDL29 മീഡിയവൺ അധികൃതരും പീപ്പ്ൾ ഫൗണ്ടേഷൻ ഭാരവാഹികളും ഹന ഷെറി​െൻറ വീട് സന്ദർശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.