കയാ​ക്കിങ്​ ചാമ്പ്യൻഷിപ്പ് .......... താരങ്ങള്‍ എത്തിത്തുടങ്ങി; കോ​ട​ഞ്ചേ​രിയില്‍ ആവേശം

സ്വന്തം ലേഖകൻ കോടഞ്ചേരി: പ്രഥമ ലോക കയാക്കിങ് ചാമ്പ്യൻഷിപ്പിനും ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിനും കോടഞ്ചേരി ഒരുങ്ങി. 18 മുതല്‍ 22 വരെയാണ് മലബാര്‍ വേള്‍ഡ് കയാക്കിങ് ചാമ്പ്യന്‍ഷിപ്പ്. ഇത്തവണ സംസ്ഥാന ടൂറിസം വകുപ്പി‍​െൻറ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴ, ഇരുവഴിഞ്ഞിപ്പുഴ, ചക്കിട്ടപ്പാറ പഞ്ചായത്തിലെ മീന്‍തുള്ളിപ്പാറ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നുമുള്ള കായികതാരങ്ങള്‍ എത്തിത്തുടങ്ങി. ഇവര്‍ ചാലിപ്പുഴ, ഇരുവഴിഞ്ഞിപ്പുഴ, കരിയാത്തുംപാറ പുഴ എന്നിവിടങ്ങളിലായി പരിശീലനം ആരംഭിച്ചു. വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു ദിവസങ്ങളിലായി 25 ടീമുകളാണ് പങ്കെടുക്കുന്നത്. വിജയികൾക്ക് 15 ലക്ഷം രൂപയാണ് സമ്മാനം. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പിന് ബംഗളൂരു മദ്രാസ് ഫണ്‍ ടൂള്‍സാണ് സാങ്കേതിക സഹായം നല്‍കുന്നത്. ജി.എം.ഐ കോഴിക്കോട്, ജില്ല പഞ്ചായത്ത്, കോടഞ്ചേരി, തിരുവമ്പാടി, ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണവുമുണ്ട്. ഇന്ത്യക്ക് പുറമെ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിൻ, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, ഇന്തോനേഷ്യ, ന്യൂസിലന്‍ഡ്, ആസ്‌ട്രേലിയ, നോര്‍വേ, നേപ്പാള്‍, മലേഷ്യ, സിംഗപ്പൂർ, ചെക് റിപ്പബ്ലിക്, ഓസ്ട്രിയ, നെതര്‍ലാന്‍ഡ്സ്, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ പങ്കെടുക്കും. അന്താരാഷ്ട്ര കാനോയിങ് ഫെഡറേഷന്‍ അംഗീകരിച്ച ഫ്രീ സ്റ്റൈല്‍, സ്ലാലോം, എക്‌സ്ട്രീം സ്ലാലോം വിഭാഗങ്ങളിലായിരിക്കും മത്സരം. ടീം റേസ് ലോക ചാമ്പ്യന്‍ഷിപ്പായിരിക്കും അവസാന ഇനം. *മത്സരക്രമം 18ന് ഫ്രീസ്റ്റൈല്‍ മത്സരങ്ങള്‍ ചക്കിട്ടപ്പാറ മീന്‍തുള്ളിപ്പാറയില്‍, 19ന് ഇൻറര്‍ മീഡിയറ്റ് മത്സരങ്ങള്‍ കോടഞ്ചേരി പുലിക്കയം ചാലിപ്പുഴയില്‍, 20ന് സ്ലാലോം, ബോട്ടോര്‍ ക്രോസ്സ് മത്സരങ്ങള്‍ ആനക്കാംപൊയില്‍ ഇരുവഞ്ഞിപ്പുഴയില്‍, 21ന് ബോട്ടര്‍ ക്രോസ് ഫൈനല്‍, ഡൗണ്‍ റിവര്‍ മത്സരങ്ങള്‍ ഇരുവഴഞ്ഞിപ്പുഴയില്‍, 22ന് സൂപ്പര്‍ ഫൈനല്‍ അരിപ്പാറയില്‍, 22ന് ഇൻറര്‍മീഡിയറ്റ് ഫൈനല്‍ പുലിക്കയം ചാലിപ്പുഴയില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.