അഭിമന്യു വധം: യഥാർഥ പ്രതികളെ പിടികൂടണം -മുസ്‌ലിം ലീഗ് കോഴിക്കോട്: മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ അഭിമന്യുവിനെ വധിച്ച സംഭവത്തിൽ യഥാർഥ പ്രതികളെ പിടികൂടണമെന്നും പോപുലർ ഫ്രണ്ട് ചെയ്ത പാതകത്തിെൻറ പേരിൽ സമുദായമൊന്നാെക ശിക്ഷയനുഭവിക്കരുതെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ. തീവ്രവാദ സ്വഭാവമുള്ള പ്രസ്ഥാനമാണ് പോപുലർ ഫ്രണ്ട്. സമുദായ ധ്രുവീകരണമാണ് അവരുടെ ലക്ഷ്യം. ഇവർക്ക് അംഗീകാരമോ വേദിയോ നൽകരുത്.ആർ.എസ്.എസും എസ്.ഡി.പി.ഐയും പരസ്പര പൂരകങ്ങളാണ്. പോപുലർ ഫ്രണ്ടിന് സമുദായത്തെ മൊത്തത്തിൽ എഴുതിക്കൊടുത്തിട്ടില്ല. അവരെ തള്ളിപ്പറയാൻ ലീഗ് തയാറായതുപോലെ മറ്റു പാർട്ടികളും തയാറാവണമെന്നും മുനീർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.