p3100 വയനാട്‌ ബദൽ റോഡ്: സർക്കാറി​െൻറ മുൻഗണന നിർദേശമാണ്​ വേണ്ടത് -മലയോര വികസന സമിതി

പേരാമ്പ്ര: പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബദൽ റോഡ് പൂർത്തിയാക്കാൻ മന്ത്രിയുടെ നിവേദനത്തിനു പകരം സംസ്ഥാന സർക്കാറി​െൻറ മുൻഗണന നിർദേശമാണ് വേണ്ടതെന്ന് മലയോര വികസന സമിതി. റോഡ് പൂർത്തീകരണം ആവശ്യപ്പെട്ടു മന്ത്രി ടി.പി. രാമകൃഷ്ണൻ കേന്ദ്ര പരിസ്ഥിതി മന്ത്രിക്കു നിവേദനം നൽകിയെന്ന വാർത്ത ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണ്. 60 ശതമാനം പണി പൂർത്തീകരിച്ച പൂഴിത്തോട് റോഡിനു പ്രഥമ പരിഗണന നൽകി സംസ്ഥാന സർക്കാറാണ് കേന്ദ്രത്തിന് അറിയിപ്പ് കൊടുക്കേണ്ടത്. ഇതിനാണു പേരാമ്പ്രയുടെ എം.എൽ.എ കൂടിയായ മന്ത്രി ടി.പി. രാമകൃഷ്ണൻ ശ്രമം നടത്തേണ്ടത്. റോഡിനായി കേന്ദ്ര പരിസ്ഥിതി വകുപ്പിനു സംസ്ഥാനത്തെ ഒരു മന്ത്രി മാത്രം പുതിയ നിവേദനം നൽകിയിട്ടു കാര്യമില്ല. റോഡി​െൻറ പണി മുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ട് പിന്നിട്ടു. കർമ സമിതിയുടെ നേതൃത്വത്തിൽ ഇരു ജില്ലകളിലും ഇപ്പോൾ നടക്കുന്ന ജനകീയ സമരങ്ങൾ തലവേദനയായി മാറിയതിനാൽ പ്രക്ഷോഭങ്ങൾ പൊളിക്കാൻ പലരും ഒളിഞ്ഞും തെളിഞ്ഞും അണിയറ നീക്കം നടത്തുന്നതായി മലയോര വികസന സമിതി ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.