ഓരുജല മത്സ്യകൃഷിയിൽ മനോജ്​ ഒരു സംഭവമാണ്​

അത്തോളി: സംസ്ഥാന മത്സ്യകൃഷി അവാർഡ് പ്രഖ്യാപനത്തിൽ ജില്ലയിലെ മികച്ച ഓരുജല മത്സ്യകർഷകനായി അത്തോളി വേളൂരിലെ കുടത്തുംകണ്ടി മനോജിന് അംഗീകാരം. ദേശീയ മത്സ്യകർഷക ദിനത്തോടനുബന്ധിച്ച് കൊല്ലത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. അത്തോളി പഞ്ചായത്തിൽ ധാരാളം മത്സ്യകർഷകരുണ്ട്. മത്സ്യകർഷക കൂട്ടായ്മയായ മത്സ്യകർഷക ക്ലബും അത്തോളിയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. പൂമീൻ, ചെമ്പലി, കരിമീൻ, കാളാഞ്ചി, ചെമ്മീൻ തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ ശുദ്ധജല മത്സ്യകൃഷിയും സജീവമാണ്. ഒാരുജല മത്സ്യകൃഷിയിൽ രണ്ടര പതിറ്റാണ്ടായി മനോജ് സജീവമായി രംഗത്തുണ്ട്. ഈ രംഗത്ത് സ്വന്തമായി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിന് രണ്ടു തവണ ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തുതന്നെ ആദ്യമായി ത​െൻറ ഫാമിൽ പൂമീൻ കൃഷിയിൽ വിജയം നേടി മനോജ് ശ്രദ്ധേയനായിരുന്നു. പതിനായിരം പൂ മീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. വേളൂർ ചാത്തനാടത്ത് കടവിന് സമീപമുള്ള അഞ്ച് ഏക്കറോളമുള്ള വെള്ളക്കെട്ടിലാണ് മനോജ് കൃഷിയിറക്കുന്നത്. നാൽപത് സ​െൻറിലാണ് പൂമീൻ കൃഷി ചെയ്യുന്നത്. കരിമീനും കൃഷിചെയ്യുന്നുണ്ട്. ജില്ലയിലെ മികച്ച കരിമീൻ വിത്തുൽപാദന കേന്ദ്രം കൂടിയാണ് മനോജി​െൻറ ഫാം. മലബാർ അക്വാ സൊസൈറ്റിയുടെ വൈസ് പ്രസിഡൻറാണ് മനോജ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.