സിമൻറ് വിലവർധന: പ്രതിഷേധവുമായി കരാറുകാരുടെ സംഘടന

കോഴിക്കോട്: സിമൻറ് വില അന്യായമായി വർധിപ്പിച്ച സിമൻറ് കമ്പനികൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്റ്റേഴ്സ് അസോ.(പി.ബി.സി.എ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2018 മേയ് വരെ 340രൂപ വിലയുണ്ടായിരുന്ന സിമൻറ് ചാക്കിന് കമ്പനികൾ ഒത്തുചേർന്ന് 40 മുതൽ 60രൂപ വരെ വർധിപ്പിച്ചു. സർക്കാറിനു കീഴിലെ മലബാർ സിമൻറ് കമ്പനിയും 20രൂപ വർധിപ്പിച്ചു. നിർമാണ മേഖലയിൽ ആവശ്യമായ കമ്പി ഉൾെപ്പടെയുള്ള സാധനങ്ങൾക്ക് വില വർധിച്ചു. ക്വാറികളുടെ നിയന്ത്രണം വന്നതോടെ ലക്ഷക്കണക്കിനുപേർ തൊഴിലെടുക്കുന്ന നിർമാണമേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. സിമൻറ് വില വർധനമൂലം 20 മുതൽ 30 ശതമാനം വരെ നിർമാണച്ചെലവ് വർധിച്ചിട്ടുണ്ട്. ജി.എസ്.ടി നികുതി 28 ശതമാനമായതാണ് വിലവർധനക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇത് 18 ശതമാനമായി കുറക്കേണ്ടതുണ്ട്. വിലവർധനക്കെതിരെ അസോസിയേഷ​െൻറ നേതൃത്വത്തിൽ പ്രമുഖ സിമൻറ് കമ്പനികളുടെ ഓഫിസുകൾക്കു മുന്നിലും സർക്കാർ ഓഫിസുകൾക്കു മുന്നിലും ജൂലൈ 13ന് ധർണ നടത്തും. ജില്ല പ്രസിഡൻറ് പി. ബാബുരാജ്, സെക്രട്ടറി കെ.എം. ഗണേശൻ, വൈസ് പ്രസിഡൻറ് പി. അബ്ദുൽ റസാഖ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.