ഷൈജുവി​േൻറത്​ മികച്ച ഏകോപനത്തിനു ലഭിച്ച അംഗീകാരം

കൊയിലാണ്ടി: ഓരു ജലത്തിലും ശുദ്ധജലത്തിലും മത്സ്യകൃഷി നടത്തി വിജയം കൈവരിക്കാൻ കർഷകരെ പ്രാപ്തമാക്കിയതിനുള്ള അംഗീകാരമാണ് കാപ്പാട് മുനമ്പത്ത്, താവണ്ടിയിൽ എ.പി. ഷൈജുവിനെ തേടി എത്തിയത്. മികച്ച അക്വാകൾചർ പ്രമോട്ടറിനുള്ള അവാർഡാണ് ഇദ്ദേഹത്തിനു ലഭിച്ചത്. ചേമഞ്ചേരി, തലക്കുളത്തൂർ ഗ്രാമപഞ്ചായത്തുകളുടെ ചുമതലയാണ് ഷിജു നിറവേറ്റിയത്. ചെമ്മീൻ, കാരച്ചെമ്മീൻ കൃഷിയാണ് പ്രധാനമായും ഷിജുവി​െൻറ മേൽനോട്ടത്തിൽ നടന്നത്. 10 മാസത്തിനിടെ 29 ഏക്കറിൽ ചെമ്മീൻ കൃഷി നടത്തി. എട്ടു ഏക്കറിൽ പൂമീൻ, ചെമ്പല്ലി, കരിമീൻ എന്നിവയും കൃഷി ഇറക്കി. ശുദ്ധജലത്തിലും ഓരു ജലത്തിലുമായി 20 ഏക്കറിൽ രുഹു, കട്ല, മൃഗാല എന്നിവയും നാല് ഏക്കറിൽ ആസാം വാളയും കൃഷി ഇറക്കുന്നു. കാടുപിടിച്ചു കിടന്ന 10 ഏക്കർ മത്സ്യകൃഷിക്കായി സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ ഓരു ജലമത്സ്യവും ശുദ്ധജല മത്സ്യവും കൃഷിചെയ്യും. പൊതു പ്രവർത്തകൻ കൂടിയാണ് ഷിജു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.