അഴിയൂര്‍: പരിമിതികളോട് വിട, ഇനി ജനസൗഹൃദ അഴിയൂര്‍ വില്ലേജ് ഓഫിസ്. കാലോചിത സൗകര്യം ഒരുക്കിയ വില്ലേജ് ഓഫിസ് ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കലക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം ചെയ്യും. മുറ്റവും മുറികളും ടൈല്‍സ് പതിച്ചു. സന്ദര്‍ശകര്‍ക്ക് പ്രത്യേക ഇരിപ്പിടം, കുടിവെള്ളം, ടെലിവിഷന്‍, പത്രങ്ങള്‍ എന്നിവ ഒരുക്കി. ആവശ്യവുമായെത്തുന്നവര്‍ക്ക് ഓട്ടോമാറ്റിക്ക് ടോക്കണ്‍ സമ്പ്രദായവും തയാറാക്കി. ഇതോടെ, സമയബദ്ധിതമായി കാര്യങ്ങള്‍ നടക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. നേരത്തേ 30 സെൻറ് സ്ഥലമാണ് ഓഫിസിനുണ്ടായിരുന്നത്. അഴിയൂര്‍-തലശ്ശേരി ഹൈവേ വികസനത്തിന് 20 സെൻറ് നഷ്ടമായി. ഒരുഭാഗം റെയിലും മറുഭാഗം റോഡുമായി. ഇതോടെ കെട്ടിടസൗകര്യം വര്‍ധിപ്പിക്കണമെങ്കില്‍ ഒരുനില കൂടി നിർമിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.