എം.എസ്.എഫ് ചതുർദിന പരിശീലന ക്യാമ്പ്​ സമാപിച്ചു

കോഴിക്കോട്: നിയമ പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി എം.എസ്.എഫ് സംഘടിപ്പിച്ച ചതുർദിന പരിശീലന ക്യാമ്പ് സമാപിച്ചു. അഡ്വ. എൻ. ശംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നീതിനിഷേധം നേരിടുന്നവരുടെ അവസാന ആശ്രയമായ കോടതി സംവിധാനത്തിൽപോലും ഇടപെടാൻ കേന്ദ്രസർക്കാർ കാണിക്കുന്ന വ്യഗ്രത അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് ഹൗസിൽ നടന്ന ചടങ്ങിൽ വി.എം. ജുനൈദ് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. നവാസ്, ലത്തീഫ് തുറയൂർ, ഷാനിദ്, ഷഹ്സാദ്, ഇബ്രാഹിം പള്ളേങ്കാട്, അഫ്‌നാസ് ചോറോട്, നൂറുദ്ദീൻ ചെറുവറ്റ, അബ്ദുൽ ഹാഫിൽ, താജുന്നീസ, ഷഹന പർവീൻ, ഖലീൽ ഹുദവി, ഹസനുൽ ബന്ന, സാദിഖലി വാഫി, ഇഹ്‌സാൻ, നാദിർഷ, മിസ്ന, ജഹനാര എന്നിവർ നേതൃത്വം നൽകി. എം.ബി. സജാദ് സ്വാഗതവും ജിൻസി ഫാത്തിമ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.