ദോഹ: ഖത്തറിൽ കുഴഞ്ഞുവീണ് മരിച്ച ജ്യേഷ്ഠെൻറ മൃതദേഹത്തിനൊപ്പം നാട്ടിൽ പോകാനിരുന്ന സഹോദരനും കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച തൃശൂർ ചാവക്കാട് വേട്ടക്കാട് മഞ്ഞിയിൽ ഇർഷാദിെൻറ (50) സഹോദരൻ രിസാലുദ്ദീൻ (48) ആണ് വിമാനത്താവളത്തിൽ മരിച്ചത്. ഇർഷാദിെൻറ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്കായി ഒാടിനടക്കുന്നതിനിടെ തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. 20ലധികം കൊല്ലമായി ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇർഷാദ്. അൽഖോറിലെ ബന്ധുവീട്ടിൽ വെച്ചാണ് കുഴഞ്ഞുവീണത്. രിസാലുദ്ദീൻ ഖത്തർ പെട്രോളിയം ജീവനക്കാരനാണ്. ഇർഷാദിെൻറ മൃതദേഹം തിങ്കളാഴ്ച രാത്രി ജെറ്റ് എയർവേയ്സിൽ നാട്ടിലേക്ക് കൊണ്ടുപോകാൻ രേഖകൾ ശരിയാക്കി ഹമദ് വിമാനത്താവളത്തിൽ എത്തിയതായിരുന്നു രിസാലുദ്ദീനും സുഹൃത്തുക്കളും. വിമാനത്താവളത്തിലെ പാസ്പോർട്ട് വിഭാഗത്തിൽ എത്തിയ ഉടൻ രിസാലുദ്ദീൻ കുഴഞ്ഞുവീണു. പിന്നീട് മരിക്കുകയായിരുന്നു. ഇർഷാദിെൻറ മൃതദേഹം നേരത്തേ നിശ്ചയിച്ച പ്രകാരം തന്നെ ജെറ്റ് എയർവേയ്സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് കൂടെയുള്ളവർ. കെ.ടി. അബ്ദുല്ലയാണ് പിതാവ്. രിസാലുദ്ദീന് ഭാര്യയും നാല് മക്കളുമുണ്ട്. ഇർഷാദിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. QTRDEATH IRSHAD QTRDEATH RISALUDHEEN
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.