യുവസാഹിതീ സമാജം വിദ്യാഭ്യാസ സമ്മേളനം

ഇടിയങ്ങര: തീരദേശ മേഖലയിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് ഇടിയങ്ങര യുവസാഹിതീ സമാജം ആരംഭിച്ച 'സാൻറ് ഷൈന്‍സ്' പ്രോജക്ടി​െൻറ ആഭിമുഖ്യത്തില്‍ 'വിജയ ജ്യോതി 2018' വിദ്യാഭ്യാസ വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. ജില്ല ജയില്‍ അസിസ്റ്റൻറ് സൂപ്രണ്ട് സണ്ണി ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദന്‍ എജുക്കേഷന്‍ അസോസിയേഷന്‍ സെക്രട്ടറി കെ.വി. കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. നീറ്റ് പരീക്ഷയില്‍ 164 ാം റാങ്ക് നേടിയ ഫായിസ് മൂസയെയും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയം കരസ്ഥമാക്കിയ സാൻറ്ഷൈന്‍സ് വിദ്യാർഥികള്‍ക്കും കാഷ് അവാര്‍ഡും ഉപഹാരങ്ങളും അക്‌നോവല്‍ ഗ്രൂപ് ചെയര്‍മാന്‍ പി.കെ. അബ്ദുല്ലക്കോയ വിതരണം ചെയ്തു. യുവസാഹിതീയുടെ കീഴില്‍ പുതുതായി ആവിഷ്‌കരിക്കുന്ന 'എക്‌സ് സ്‌കോര്‍ 2019' ​െൻറ പ്രഖ്യാപനം മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട് ഗ്രൂപ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എ.കെ. നിഷാദ് നിർവഹിച്ചു. യുവസാഹിതീ സമാജം പ്രസിഡൻറ് ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ്, കണ്‍വീനര്‍ കെ.എം. റാഷിദ് അഹമ്മദ്, മുസ്തഫ പുതിയകം എന്നിവര്‍ സംസാരിച്ചു. ചെറിയ മഴയിലും ബസാറുകൾ വെള്ളക്കെട്ടിൽ ചേളന്നൂർ: ചെറിയ മഴപെയ്താൽപോലും അങ്ങാടികൾ വെള്ളക്കെട്ടിൽ. ബാലുശ്ശേരി-കോഴിക്കോട് പാതയിൽ ചേളന്നൂർ, കക്കോടി ഭാഗങ്ങളിലാണ് ചെറു മഴപോലും ഏറെ പ്രയാസമാകുന്നത്. തിങ്കളാഴ്ച പെയ്ത കനത്ത മഴയിൽ റോഡിൽ വെള്ളം പൊങ്ങിയത് യാത്രക്കാർക്കും വാഹനങ്ങൾക്കും സൃഷ്ടിച്ച ദുരിതങ്ങൾക്ക് കണക്കില്ല. പാതയിൽ ഏറെസമയമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. അശാസ്ത്രീയമായ ഒാവുചാലുകളാണ് ടൗണുകളുടെ ഹൃദയഭാഗങ്ങളെ വെള്ളക്കെട്ടിനടിയിലാക്കുന്നത്. പാതയോരത്തെ കടകളിലും വെള്ളം കയറിയത് വ്യാപാരികളെയും ഏെറ ദുരിതത്തിലാക്കി. യു.പി സ്കൂളുകളിലെ വിദ്യാർഥികളടക്കമുള്ളവർ റോഡ് മറികടക്കാനും ബസ്സ്റ്റോപ്പിലെത്താനും ഏറെ ബുദ്ധിമുട്ടി. ഇരുചക്രവാഹനങ്ങൾക്ക് വെള്ളക്കെട്ടിലൂടെ കടന്നുപോവാൻ പ്രയാസപ്പെടേണ്ടിവന്നു. ചെറിയ മഴക്കുപോലും ഇൗ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് തുടർന്നിട്ടും അധികൃതർ നടപടി കൈക്കൊള്ളുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.