കോഴിക്കോട്: നടക്കാവ് ശാന്തിഗിരി ആയുർവേദ സിദ്ധ ആശുപത്രിയിൽ കർക്കടകം ഒന്നു മുതൽ കർക്കടക കഞ്ഞി വിതരണം നടത്തുെമന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശാസ്ത്രീയമായി തയാറാക്കിയ കഞ്ഞി കിറ്റ് കർക്കടകത്തിലെ എല്ലാ ദിവസവും വിതരണം ചെയ്യും. പകർച്ചപ്പനിക്കെതിരെയുള്ള സൗജന്യ പ്രതിരോധ മരുന്നു വിതരണ ക്യാമ്പുകളും കിറ്റ് വിതരണവും ജില്ലയിൽ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയ കോഒാഡിനേറ്റർ ജി. ഹരികൃഷ്ണൻ, ആശുപത്രി അഡീഷനൽ സൂപ്രണ്ട് ഡോ. ഇ.ജെ. മാത്യു, സി.ബി. മുരളിചന്ദ്രൻ, എം. സുരേഷ്ബാബു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.