lead * പുഴകളും തോടുകളും നിറഞ്ഞൊഴുകുന്നു * കാരാപ്പുഴ അണക്കെട്ടിെൻറ ഷട്ടറുകൾ ഭാഗികമായി തുറന്നു കൽപറ്റ: ജില്ലയിൽ മൂന്നുദിവസമായി കനത്ത മഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 75.84 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും മഴ തിമിർത്തു പെയ്യുകയാണ്. പലയിടങ്ങളിലും പുഴകളും തോടുകളും നിറഞ്ഞൊഴുകുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളെപ്പാക്ക ഭീഷണിയിലാണ്. പനമരം, കോട്ടത്തറ, വെണ്ണിയോട്, മണിയൻകോട്, കൊളവയൽ, തരിയോട് തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. ഇവിടങ്ങളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് കഴിഞ്ഞമാസം പല കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. ജലനിരപ്പ് ഉയർന്നതിനാൽ കാരാപ്പുഴ അണക്കെട്ടിെൻറ ഷട്ടറുകൾ ഭാഗികമായി തുറന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് തുറന്നത്. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഒാഫിസർ തുടങ്ങിയവർ അനുമതിയില്ലാതെ ഹെഡ്ക്വാർട്ടർ വിട്ടു പോകരുതെന്നും കലക്ടർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഒരു വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. കാലവർഷം ആരംഭിച്ചതുമുതൽ ഇതുവരെ 313 വീടുകൾക്കാണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്. ഇതുവരെ എട്ടു വീടുകളാണ് പൂർണമായും തകർന്നത്. മഴ ഇനിയും ശക്തമായി തുടർന്നാൽ നാശനഷ്ടങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അണക്കെട്ടുകളിലെ ജലനിരപ്പ് * ബാണാസുര സാഗർ: 769.65 * കാരാപ്പുഴ: 758.2 SUNWDL3 കനത്ത മഴയിൽ വെള്ളംകയറിയ പേര്യയിലെ വാഴ തോട്ടങ്ങളിലൊന്ന് SUNWDL4 വെള്ളംനിറഞ്ഞ ചൂരൽമല പുഴ ---------------------- ഹജ്ജ് യാത്രയയപ്പും മജ്ലിസുന്നൂറും ഇന്ന് കൽപറ്റ: ഇൗസ്റ്റ് വെള്ളിലാടി ഖുവ്വത്തുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റിയുടെ കീഴിൽ നടത്തപ്പെടുന്ന മജ്ലിസുന്നൂറും ഈ വർഷം ഹജ്ജ് കർമത്തിനു പോകുന്നവർക്കുള്ള യാത്രയയപ്പും തിങ്കളാഴ്ച രാത്രി ഏഴിന് ഹിദായത്തുൽ മുസ്ലിമീൻ ഹയർ സെക്കൻഡറി മദ്റസയിൽ നടക്കും. അബൂ സ്വാലിഹ് ബാഖവി ഉദ്ബോധനപ്രഭാഷണം നടത്തും. ശറഫുദ്ദീൻ ബാഖവി, എൻ.കെ. സുലൈമാൻ മൗലവി തുടങ്ങിയവർ സംബന്ധിക്കും. ചുരം ഗതാഗതം: ആശങ്ക പരിഹരിക്കണം കല്‍പറ്റ: താമരശ്ശേരി ചുരത്തിൽ ആഴ്ചകൾക്കിടെ വീണ്ടും മണ്ണിടിഞ്ഞിട്ടും പ്രവൃത്തികള്‍ തടസ്സപ്പെട്ടത് ആശങ്കജനകമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ കോഴിക്കോട് കലക്ടർ യു.വി. ജോസുമായി ഫോണിൽ സംഭാഷണം നടത്തിയിട്ടുണ്ടെന്നും രണ്ടു ദിവസത്തിനുള്ളിൽ പ്രാരംഭ അറ്റകുറ്റപ്പണി നടത്താമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു. രോഗികളും അടിയന്തര ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരുമായ നൂറുകണക്കിന് അത്യാവശ്യക്കാരാണ് ദിനേന ഈ ചുരത്തെ ആശ്രയിക്കുന്നത്. യാത്രാ ദുരിതത്തിന് അടിയന്തരവും ശാശ്വതവുമായ പരിഹാരമാണ് ആവശ്യമെന്ന് അവർ പറഞ്ഞു. ബന്ധപ്പെട്ടവർ ഉണർന്ന് പ്രവർത്തിച്ച് വയനാടൻ ജനതയുടെ യാത്രാപ്രതിസന്ധി പരിഹരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.