അപകടാവസ്ഥയിലായ പാലം നന്നാക്കാൻ നടപടിയില്ല

പൊഴുതന പഞ്ചായത്ത് പാലമാണ് കൈവരികൾ തകർന്ന് അപകടാവസ്ഥയിൽ പൊഴുതന: അപകടാവസ്ഥയിലായ പൊഴുതന പഞ്ചായത്ത് പാലം നന്നാക്കാൻ നടപടിയില്ല. കാൽനൂറ്റാണ്ടിലേറെ പഴക്കമുള്ള പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായിട്ടും അധികൃതർ തിരിഞ്ഞുനോക്കില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പാലത്തി​െൻറ പാർശ്വഭാഗങ്ങളിലെ കൈവരികൾ തകർന്നതിനാൽ ഭീതിയോടെയാണ് യാത്രക്കാർ മറുകര എത്തുന്നത്. ശേഷിക്കുന്നവ തുരുമ്പെടുത്ത് ഏതു നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിലാണ്. പാലത്തി​െൻറ അടിയിലെ ബീമുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുെണ്ടന്നും നാട്ടുകാർ പറയുന്നു. 1970ലാണ് പൊഴുതന പഞ്ചായത്ത് ഓഫിസിന് സമീപത്തെ പുഴയിൽ കോൺക്രീറ്റ് പാലം പണിതത്. വർഷകാലത്ത് ഈ പാലത്തിനുമുകളിൽ വെള്ളം കയറാറുണ്ട്. ഇപ്പോൾ പുഴയിൽ വെള്ളം കൂടിയിട്ടുണ്ട്. കനത്ത മഴ തുടർന്നാൽ പാലം മൂടും. തുടർന്ന് പാലം കടക്കുക എളുപ്പമാകില്ല. വശങ്ങളിൽ കാടുമൂടിയതും പ്രശ്നമാണ്. പഞ്ചായത്തിലെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാറക്കുന്ന് പ്രദേശത്തേക്കും പഞ്ചായത്ത് ഓഫിസ്, ആശുപത്രി എന്നിവിടങ്ങളിലേക്കുമെത്താൻ ഈ പാലത്തെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. കൈവരികൾ ഇടിഞ്ഞുവീണതോടെ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായിട്ടിെല്ലന്ന് നാട്ടുകാർ പറയുന്നു. അപകടം ഉണ്ടാകുന്നതിന് മുമ്പ് പാലത്തി​െൻറ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. SUNWDL1 കൈവരികൾ തകർന്ന് അപകടാവസ്ഥയിലായ പൊഴുതന പഞ്ചായത്ത് പാലം ശ്രീലങ്കയിൽനിന്നുള്ള കുരുമുളക് ഇറക്കുമതി നിയന്ത്രിക്കണം കൽപറ്റ: ശ്രീലങ്കയിൽനിന്നുള്ള കുരുമുളക് ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് കാർഷിക പുരോഗമന സമിതി ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. കരാർ അനുസരിച്ച് നിയമപരമായി 2500 ടൺ കുരുമുളക് ഒരുവർഷത്തിൽ ഇറക്കുമതി ചെയ്യാം. എന്നാൽ, ശ്രീലങ്കയിൽനിന്ന് കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഇറക്കുമതി ചെയ്തത് 10,000 ടണ്ണിൽ അധികമാണ്. കരാർ ലംഘിച്ചുള്ള ഈ ഇറക്കുമതി റദ്ദ് ചെയ്യാൻ കേന്ദ്രസർക്കാർ തയാറാകണം. സംസ്ഥാന സർക്കാറി​െൻറ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടൽ ഉണ്ടാകണം. വൻ വ്യവസായികൾ 500രൂപ തോതിൽ കുരുമുളക് ഇറക്കുമതി ചെയ്ത് തറവിലയുടെ ആനുകൂല്യം പറ്റി കോടികൾ ഉണ്ടാക്കുകയാണ്. അതേസമയം, കർഷകന് കിലോഗ്രാമിന് 300രൂപ പോലും ലഭിക്കുന്നില്ല. ഗുണം കുറഞ്ഞ കുരുമുളക് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് ഇന്ത്യൻ മുളകുമായി കൂട്ടിക്കലർത്തി വീണ്ടും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. ഇത് ഇന്ത്യൻ മുളകി​െൻറ മേന്മ വിദേശരാജ്യങ്ങളിൽ കുറയാനിടവരുത്തും. ഇക്കാര്യങ്ങൾ ഉന്നയിച്ച് സംസ്ഥാന കൃഷി മന്ത്രിക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. ബുധനാഴ്ച കൽപറ്റ സ്പൈസസ് ബോർഡ് ഓഫിസിലേക്ക് മാർച്ച് നടത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ ഡോ. പി. ലക്ഷ്മണൻ അധ്യക്ഷതവഹിച്ചു. ചെയർമാൻ പി.എം. ജോയി, വി.പി. വർക്കി, കണ്ണിവട്ടം കേശവൻ ചെട്ടി, ഗഫൂർ വെണ്ണിയോട്, വൽസ ചാക്കോ, ടി.പി. ശശി, എൻ.എം. ജോസ്, ടി.കെ. ഉമ്മർ, ബി. കുഞ്ഞിരാമൻ, എം.കെ. ബാലൻ, മത്തായി കട്ടക്കയം, എം. ഫ്രാൻസിസ്, ടി. നൗഷാദ്, സി. ഷൺമുഖൻ മാസ്റ്റർ, എ.കെ. ഇബ്രായി, കെ.സി. എൽദോ, ജി. മുരളീധരൻ, ടി.ആർ. പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. സ്കോളേഴ്സ് മീറ്റ്: 169 പ്രതിഭകളെ ആദരിച്ചു കൽപറ്റ: മുട്ടിൽ ഓർഫനേജ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സ്കോളേഴ്സ് മീറ്റ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. പാഠ്യ-പാഠ്യാനുബന്ധ മേഖലകളിൽ വിജയികളായ പ്രതിഭകളെയും ജില്ല-സംസ്ഥാനതല പരീക്ഷകളിലും മേളകളിലും മികച്ച വിജയം നേടിയവരെയും പി.ടി.എയുടെ നേതൃത്വത്തിൽ ആദരിച്ചു. 169 വിദ്യാർഥികളെയാണ് ആദരിച്ചത്. സ്കൂൾ കോർപറേറ്റ് മാനേജർ എം.എ. മുഹമ്മദ് ജമാൽ മുഖ്യപ്രഭാഷണം നടത്തി. മുട്ടിൽ ഓർഫനേജ് പ്രസിഡൻറ് കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. സ്കൂൾ സീനിയർ അസി. പി.പി. മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി.പി. അബ്ദുൽ ഖാദർ, വൈസ് പ്രസിഡൻറ് എം.കെ. അബൂബക്കർ ഹാജി, സ്കൂൾ കമ്മിറ്റി കൺവീനർ പയന്തോത്ത് മൂസ ഹാജി, ജോയൻറ് സെക്രട്ടറിമാരായ മായൻ മണിമ, കെ. മുഹമ്മദ്ഷാ, അമ്മദ് മാസ്റ്റർ, അഡ്മിനിസ്േട്രറ്റർ പി. അബ്ദുറസാഖ്, സ്കൂൾ പ്രിൻസിപ്പൽമാരായ പി.വി. മൊയ്തു, പി.എ. ജലീൽ, ബിനുമോൾ ജോസ് എന്നിവർ പ്രതിഭകൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. മദർ പി.ടി.എ പ്രസിഡൻറ് ഷീബ, യു.എ. അഷ്റഫ്, അഷ്റഫ് കൊട്ടാരം, സഫ്രീന, റസീന, സ്റ്റാഫ് സെക്രട്ടറി എൻ.യു. അൻവർ ഗൗസ്, ഇ.പി. ആര്യാദേവി, സി.കെ. ഷഹ്ന എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് കെ.എ. മുജീബ് സ്വാഗതവും കെ.സി. ബിഷർ നന്ദിയും പറഞ്ഞു. SUNWDL2 ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ സ്കോളേഴ്സ് മീറ്റിൽ പ്രതിഭകൾക്കുള്ള അവാർഡുകളുടെ വിതരണോദ്ഘാടനം നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.