കെ.എസ്​.ആർ.ടി.സി ബസുകളുടെ 'ഘോഷയാത്ര': തടയാൻ സ്ക്വാഡ് രംഗത്ത്​

കോഴിക്കോട്: എണ്ണത്തിൽ കുറഞ്ഞ യാത്രക്കാരുമായി ഒരേ റൂട്ടിലേക്ക് ഒന്നിനു പിറകെ ഒന്നായി സർവിസ് നടത്തുന്ന രീതി കെ.എസ്.ആർ.ടി.സി അവസാനിപ്പിക്കുന്നു. ഇതിനായി ശനി, ഞായർ ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി കോഴിക്കോട് വിജിലൻസ് യൂനിറ്റ് പരിശോധനക്കിറങ്ങി. കോഴിക്കോട്-തൃശൂർ റൂട്ടിൽ തേഞ്ഞിപ്പലത്തും കോഴിക്കോട് -വയനാട്ട് റൂട്ടിൽ കുന്ദമംഗലത്തും ബസുകൾ തടഞ്ഞു. ഒന്നിലധികം ബസുകൾ ഒരേസമയം വന്നാൽ കൂട്ടത്തിൽ തിരക്കു കുറഞ്ഞ ബസ് നാലു മിനിറ്റോളം പിടിച്ചുവെക്കും. മറ്റേ ബസിനെ പോകാൻ അനുവദിക്കും. ധിറുതിയുള്ള യാത്രക്കാർക്ക് ആദ്യത്തെ ബസിൽ പോകാം. ഇപ്രകാരം കോഴിക്കോട് -വയനാട് റൂട്ടിൽ ശനിയാഴ്ച 170ഉം ഞായറാഴ്ച 196ഉം ബസുകൾ തടഞ്ഞു. കോഴിക്കോട് -തൃശൂർ റൂട്ടിൽ രണ്ടു ദിവസങ്ങളിലായി തടഞ്ഞത് 344 ബസുകളാണ്. ആദ്യഘട്ടത്തിൽ ഫാസ്റ്റ് പാസഞ്ചർ ബസുകൾ വരെ ഉള്ളവയാണ് പരിശോധിച്ചത്. പരിശോധിച്ചതി​െൻറ റിപ്പോർട്ട് ഉടൻതന്നെ ടോമിൻ തച്ചങ്കരിക്ക് സമർപ്പിക്കും. റോഡി​െൻറ ഇരു വശങ്ങളിലായി രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് വിജിലൻസ് ഉദ്യോഗസ്ഥർ ബസുകൾ തടഞ്ഞത്. കെ.എസ്.ആർ.ടി.സി വിജിലൻസ് കോഴിക്കോട് യൂനിറ്റ് ഇൻചാർജ് കെ. ബൈജുവി​െൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ വി.ടി. സുധീഷ്, എം. അജിത്ത് കുമാർ, ഇ.എം. കുഞ്ഞാമു, പി. നവാബ് എന്നിവർ പരിശോധനയിൽ പെങ്കടുത്തു. പരിശോധനയോട് യാത്രക്കാർ അനുകൂലമായാണ് പ്രതികരിച്ചതെന്ന് അധികൃതർ പറഞ്ഞു. നേരത്തേ, ഒരേസമയം ഒന്നിലധികം ബസുകൾ ഒരേ റൂട്ടിലേക്ക് പോകുന്നത് പതിവായിരുന്നു. മാത്രമല്ല, ഇപ്രകാരം ബസുകൾ പോയതിനു ശേഷം അടുത്ത ബസിനുവേണ്ടി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥ യാത്രക്കാരുടെ പരാതിക്കിടയാക്കുകയും ചെയ്തിരുന്നു. പരിശോധനവഴി സാമ്പത്തിക നഷ്ടം കുറച്ചുകൊണ്ടു വരാമെന്നാണ് അധികൃതരുടെ നിഗമനം. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.