കോഴിക്കോട്: ജില്ലാകോടതി വളപ്പിലെ പുതിയ ബൈസെൻറിനറി കെട്ടിടം െസപ്റ്റംബർ അവസാനം ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 31നകം പൂർണമായി പ്രവൃത്തി തീർക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയെക്കൊണ്ടുതന്നെ െകട്ടിടം ഉദ്ഘാടനം ചെയ്യിക്കണമെന്നാണ് ഉദ്ദേശ്യം. 90 ശതമാനം പണി തീർന്ന കെട്ടിടത്തിൽ പെയിൻറിങ് പ്രവൃത്തിയാണ് നടക്കുന്നത്. നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ വാടകക്കെട്ടിടത്തിലുള്ള കൂടുതൽ കോടതികളും ന്യായാധിപന്മാരുടെ പാർപ്പിടവും അഭിഭാഷകർക്കായി മുറികളും പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാവും. കോഴിക്കോട് കോടതി തുടങ്ങി 200 കൊല്ലം പൂർത്തിയായതിെൻറ ആഘോഷ സ്മാരകമായുള്ള ആറുനില കെട്ടിടം പണിയാണ് പൂർത്തിയാകുന്നത്. ഫണ്ട് കിട്ടാൻ താമസിച്ചതിനെ തുടർന്ന് കരാറുകാർ ഉപേക്ഷിച്ചുപോയ കെട്ടിടംപണി ഏറ്റെടുക്കാൻ ആരും എത്താത്തതാണ് ദ്വൈശതാബ്ദി കെട്ടിടം പണി നീണ്ടുപോകാൻ കാരണമായത്. അധികൃതർ ഇടപെട്ട് ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നിർമാണക്കരാർ നൽകുകയായിരുന്നു. 2011ൽ രണ്ടുകൊല്ലം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് അന്നത്തെ നിയമമന്ത്രി എം. വിജയകുമാറാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.