എം.എം. ജേക്കബ് സംശുദ്ധ രാഷ്​​്ട്രീയത്തി​െൻറ റോള്‍മോഡല്‍ ^സാദിഖലി ശിഹാബ് തങ്ങള്‍

എം.എം. ജേക്കബ് സംശുദ്ധ രാഷ്്ട്രീയത്തി​െൻറ റോള്‍മോഡല്‍ -സാദിഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബി​െൻറ വിയോഗത്തിലൂടെ നഷ്ടമായത് കേരളം ദേശീയ രാഷ്ട്രീയത്തിന് സംഭാവന ചെയ്ത മഹാനായ പോരാളിയെയാണെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് രാഷ്ട്രീയത്തിലേക്ക് ഗൗരവപൂർവം കാലെടുത്തുവെച്ച മാതൃകനേതാവായിരുന്നു അദ്ദേഹം. ജനകീയ പാര്‍ലമെേൻററിയനായും നിരവധി തവണ കേന്ദ്രമന്ത്രിയായും രാജ്യസഭ ഉപാധ്യക്ഷനായും ഒരു വ്യാഴവട്ടം മേഘാലയ ഗവര്‍ണറായും പ്രവര്‍ത്തിച്ച അദ്ദേഹം സംശുദ്ധ പൊതുപ്രവര്‍ത്തനത്തി​െൻറ കറകളഞ്ഞ റോള്‍മോഡലായിരുന്നു. ജേക്കബി​െൻറ സേവനങ്ങള്‍ എന്നും ഓർമിക്കപ്പെടുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.