കോഴിക്കോട്: രാജ്യത്തെ സാമുദായിക ധ്രുവീകരണ ശ്രമങ്ങളെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. സോളിഡാരിറ്റി ജില്ല കേഡർ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി സംഘ് ഫാഷിസമാണ്. വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണവർ ശ്രമിക്കുന്നത്. മത ജാതിഭേദമന്യേ സാധ്യമാകുന്ന എല്ലാവരുമായും ചേർന്നുകൊണ്ട് സംഘ്ഫാഷിസത്തെ ചെറുത്തു തോൽപിക്കണം. കേരളത്തിലെ കാമ്പസുകളിൽനിന്ന് ഉയർന്നുവരുന്ന മനുഷ്യജീവന് വിഘാതമാവുന്ന പ്രവണതകൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സ്വാലിഹ് മുഖ്യ അതിഥിയായിരുന്നു. ജില്ല പ്രസിഡൻറ് കെ.സി. അൻവർ അധ്യക്ഷത വഹിച്ചു. അശ്ക്കറലി സ്വാഗതം പറഞ്ഞു. സദറുദ്ദീൻ പുല്ലാളൂർ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ, ഫൈസൽ പൈങ്ങോട്ടായി എന്നിവർ സംസാരിച്ചു. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച ഡോ. മുഹ്സിൻ, ജാവിദ് അഹമ്മദ്, മുഹമ്മദ് സയ്യാഫ്, അംജദ് റഹ്മാൻ, സയ്യിദ് ഫഹദ്, ഹമീദ് മുക്കം എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.