അനുമോദനം ഇന്ന്

കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്കും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്കുമുള്ള അനുമോദനം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കിഴക്കോത്ത് പരപ്പാറ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യും. ആദരിച്ചു കൊടുവള്ളി: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ മടവൂർ പഞ്ചായത്ത് സമ്മേളനത്തോടനുബന്ധിച്ച് 75 വയസ്സ് പിന്നിട്ട പെൻഷൻകാരെ ആദരിച്ചു. പ്രഫ. വി. മാമുക്കോയ ഹാജി ആരാമ്പ്രത്തിന് പൊന്നാടയണിയിച്ച് ഡോ. കെ.പി. ജയശ്രീ ഉദ്ഘാടനം ചെയ്തു. കെ. പത്മനാഭൻ ഏറാടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മെംബർഷിപ് വിതരണവും നടന്നു. എൻ.കെ. ഗോപിനാഥൻ, കെ. ഗംഗാധരൻ നായർ, കെ. ശ്രീധരൻ, പി. കോരപ്പൻ, ഇ.പി. ഹംസ എന്നിവർ സംസാരിച്ചു. എൻ. ഖാദർ സ്വാഗതവും യു.കെ. ഭാസ്കരൻ നന്ദിയും പറഞ്ഞു. വൃക്ഷത്തൈ നട്ടു കൊടുവള്ളി: എളേറ്റിൽ കാഞ്ഞിരമുക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന യുവജന വിദ്യാർഥി കൂട്ടായ്മ ഫ്രൻഡ്സ് കാഞ്ഞിരമുക്കി​െൻറ ആഭിമുഖ്യത്തിൽ ഫലവൃക്ഷത്തൈ നട്ടു. നരിക്കുനി-പൂനൂർ പാതയോരത്താണ് തൈകൾ നട്ടത്. ഫ്രൻഡ്സ് ജനറൽ സെക്രട്ടറി എം.പി. അശ്റഫ് ഉദ്ഘാടനം ചെയ്തു. കെ.കെ. ജൈസൽ, സാലിഹ്, ആർ.കെ. ഫസലുൽബാരി, നാജിൽ, നിയാസ്, വി.പി. സുൽഫി, ഹിഷാം ബക്കർ, സഫീർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.