കെ.എ. കേരളീയൻ അനുസ്മരണവും കാർഷിക സെമിനാറും പറമ്പിൽബസാർ: കുടുംബാംഗങ്ങളുടെ നേതൃത്വത്തിലുള്ള ഫാമിലി ഫാമിങ്ങിനു പകരം വൻകിട കമ്പനികൾക്കു കീഴിലുള്ള ഫാക്ടറി ഫാമിങ് വ്യാപകമാകുന്നത് നമ്മുടെ ജൈവസമ്പത്തിനെയും പ്രകൃതിയുടെ സന്തുലിതാവസ്ഥയെയും തകർക്കുമെന്ന് എം.എസ്. സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എൻ. അനിൽകുമാർ. കെ.എ. കേരളീയൻ സ്മാരക സമിതി സംഘടിപ്പിച്ച കാർഷിക സെമിനാർ പറമ്പിൽ എ.എം.എൽ.പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലാഭം ലക്ഷ്യമിട്ടുള്ള വ്യവസായം മാത്രമായി കൃഷി മാറുേമ്പാൾ മലിനീകരണം വർധിക്കും. പുരോഗതിയെന്നാൽ പണലഭ്യത വർധിക്കുന്നതും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതും മാത്രമായി പരിമിതപ്പെടരുത്. വികസിത രാജ്യങ്ങളെ അനുകരിക്കുേമ്പാൾ അവർക്കു സംഭവിച്ച പിഴവുകൾ നാം തിരുത്തണം. ജലസമ്പത്തും ജൈവവൈവിധ്യവും സംരക്ഷിച്ചുകൊണ്ടുള്ള കേരളമോഡലാണ് കാർഷികരംഗത്ത് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേര കർഷകസംഘം അഖിലേന്ത്യാ പ്രസിഡൻറ് ഐ.വി. ശശാങ്കൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. കൃഷ്ണദാസ്, സ്വാഗതസംഘം കൺവീനർ ഐ.എം. ശശി, അഷ്റഫ് കുരുവട്ടൂർ എന്നിവർ സംസാരിച്ചു. വനിതകൾക്കായി നടത്തിയ തൊഴിൽ പരിശീലനത്തിെൻറ ഉദ്ഘാടനം കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടൻ നിർവഹിച്ചു. സ്വാമിനാഥൻ ഫൗണ്ടേഷനിലെ ട്രെയ്നിങ് കോഓഡിനേറ്റർ പി. രാമകൃഷ്ണൻ, ട്രെയിനർ പത്മിനി ശിവദാസ് എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി. 60 വനിതകൾ പങ്കെടുത്തു. കർഷകരുമായി നടത്തിയ മുഖാമുഖത്തിൽ സീനിയർ സയൻറിസ്റ്റ് വി.വി. ശിവൻ, റിട്ട. അഡീഷനൽ ഡയറക്ടർ ഹോർട്ടി കൾചർ ഡോ. തമിഴ് സെൽവൻ, കേന്ദ്ര കൃഷി വകുപ്പിലെ അസിസ്റ്റൻറ് അഗ്രികൾചറൽ മാർക്കറ്റിങ് അഡ്വൈസർ പി.കെ. ഹമീദ്കുട്ടി, അഗ്രികൾചറൽ ഓഫിസർ എ.കെ. സിദ്ധാർഥൻ, അഹമ്മദ്കുട്ടി കുന്നത്ത്, പി.കെ. പ്രമീളൻ, വി.പി. സിന്ധു, കെ.വി. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പവിത്രൻ മാവിലായി പ്രഭാഷണം നടത്തി. വൈകുന്നേരം നടന്ന കെ.എ. കേരളീയൻ അനുസ്മരണം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ അധ്യക്ഷത വഹിച്ചു. ടി.കെ. വിജയരാഘവൻ, കെ.കെ. പ്രദീപ്കുമാർ, പി.ടി. സുരേഷ് എന്നിവർ സംസാരിച്ചു. എൻ.സി. മമ്മൂട്ടി മാസ്റ്റർ സ്മാരക എൻഡോവ്മെൻറ് പറമ്പിൽ ബസാർ പ്രഭാതം വായനശാലക്കുവേണ്ടി പ്രസിഡൻറ് സി. അശോകൻ മാസ്റ്റർ ഏറ്റുവാങ്ങി. അനുമോദനം പറമ്പിൽ ബസാർ: ശാന്തി ചാരിറ്റബ്ൾ ട്രസ്റ്റ് ഉന്നത വിജയികളെ അനുമോദിച്ചു. ഡോ. ബാബു റഫീഖ് ഉപഹാരങ്ങൾ വിതരണം ചെയ്തു. സി.പി. ജൗഹർ അധ്യക്ഷത വഹിച്ചു. സി.വി. മൊയ്തീൻ, മജീദ് മാസ്റ്റർ, ഖമറുന്നിസ, ബി. ഉസ്മാൻ കോയ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി സി. അസൈൻ സ്വാഗതവും അബ്ദുൽ റഹീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.