കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂർ തണൽ റിഹാബിലിറ്റേഷൻ െസൻററിൽ മോഷണം നടത്തിയ പ്രതിയെ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഞായറാഴ്ച പുലർച്ച രണ്ട് മണിക്ക് സ്ഥാപനത്തിെല സംഭാവനപ്പെട്ടി മോഷ്ടിച്ച തമിഴ്നാട് സ്വദേശിയായ ഭാസ്കരനാണ് (23) പിടിയിലായത്. സ്ഥാപനത്തിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ പ്രതിയുടെ മുഖം പതിഞ്ഞിരുന്നു. ഇയാൾ തൊട്ടടുത്ത് തമിഴ്നാട് സ്വദേശികളുടെ കോളനിയിലെ താമസക്കാരനാണെന്ന് മനസ്സിലാക്കിയ ജീവനക്കാർ ഇയാളെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. ഇതിനു മുമ്പ് ഇവിെട ചികിത്സക്കെത്തിയവരുടെ മൊബൈൽ ഫോൺ, ടാബ് എന്നിവ മോഷണം പോയിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയുടെ താമസമുറിയിൽനിന്ന് സംഭാവനപ്പെട്ടിയും മൊബൈൽ ഫോണും, നേരത്തേ മോഷ്ടിച്ച ചില വസ്തുക്കളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.