ബാലഗോകുലം പൂര്‍വകാല പ്രവര്‍ത്തക സംഗമം മാതൃശക്തി സമ്മേളനവും

കോഴിക്കോട്: ബാലഗോകുലം പൂര്‍വകാല പ്രവര്‍ത്തകസംഗമവും മാതൃശക്തി സമ്മേളനവും ബാലഗോകുലം കോഴിക്കോട് മഹാനഗരം ജില്ല അധ്യക്ഷന്‍ എ.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് പ്രാന്തകാര്യകാരി അംഗം കെ. കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. എന്‍.കെ. ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിച്ചു. ബാലഗോകുലം മുന്‍ സംസ്ഥാന അധ്യക്ഷന്‍ ടി.പി. രാജന്‍, മയില്‍പ്പീലി പത്രാധിപര്‍ സി.കെ. ബാലകൃഷ്ണൻ, പി.കെ. ശശിധരൻ, കെ.കെ. ശ്രീലാസ് എന്നിവര്‍ സംസാരിച്ചു. മാതൃശക്തി സമ്മേളനം പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം കോഴിക്കോട് കേന്ദ്രം ഡയറക്ടര്‍ രാജയോഗിനി ബ്രഹ്മകുമാരി ജലജാബഹന്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല മുഖ്യപ്രഭാഷണം നടത്തി. പത്മിനി നമ്പ്യാര്‍ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.