കോഴിക്കോട്: നിയമനിർമാണ സഭയെയും എക്സിക്യൂട്ടിവിനെയും അപഭ്രംശങ്ങളിൽനിന്ന് തിരുത്തേണ്ട കോടതികൾ കാര്യക്ഷമമായി ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് സാമൂഹികപ്രവർത്തകൻ സി.ആർ. നീലകണ്ഠൻ പറഞ്ഞു. മുസ്ലിം സർവിസ് സൊസൈറ്റി (എം.എസ്.എസ്) സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന പി.എം. മുഹമ്മദ് കോയ അനുസ്മരണ പരിപാടിയിൽ 'ഇന്ത്യൻ ജുഡീഷ്യറിയും ജനാധിപത്യവും വർത്തമാന സാഹചര്യത്തിൽ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന് അപ്രാപ്യമായ രീതിയിൽ നീതിന്യായ വ്യവസ്ഥ മാറിയിട്ടുണ്ട്. ജഡ്ജിമാരിൽ പലരും കോർപറേറ്റ് കമ്പനികളുടെ ദല്ലാളുകളാണ്. ജഡ്ജി നിയമനത്തിലും സുതാര്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി.കെ. അബ്്ദുൽ കരീം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോതൂർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ മടവൂർ, സി.പി. കുഞ്ഞുമുഹമ്മദ്, കെ.വി. കുഞ്ഞഹമ്മദ്, പി.ടി. മൊയ്തീൻകുട്ടി, പി. ഉണ്ണീൻ, പി. മമ്മദ്കോയ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.