കേരളീയനെ അനുസ്മരിച്ചു

കോഴിക്കോട്: ജീവിതത്തിലുടനീളം സത്യസന്ധത പുലർത്തി ലളിതജീവിതം നയിച്ച കെ.എ. കേരളീയൻ പൊതുപ്രവർത്തകർക്ക് മാതൃകയാണെന്ന് നിയുക്ത എം.പി ബിനോയ് വിശ്വം. കെ.എ. കേരളീയൻ സ്മാരകസമിതിയും എം.എസ്. സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനും പറമ്പിൽ ബസാർ എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച കെ.എ. കേരളീയൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ അധ്യക്ഷത വഹിച്ചു. എൻ.സി. മമ്മൂട്ടി സ്മാരക എൻഡോവ്മ​െൻറ് പ്രഭാതം വായനശാലക്ക് ബിനോയ് വിശ്വം സമ്മാനിച്ചു. സി. അശോകൻ ഏറ്റുവാങ്ങി. ടി.കെ. വിജയരാഘവൻ, കെ.കെ. പ്രദീപ്കുമാർ, പി.ടി. സുരേഷ് എന്നിവർ സംസാരിച്ചു. കാർഷിക സെമിനാർ എം.എസ്. സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ സീനിയർ ഡയറക്ടർ ഡോ. എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഐ.വി. ശശാങ്കൻ അധ്യക്ഷത വഹിച്ചു. തൊഴിൽ പരിശീലനത്തി​െൻറ ഉദ്ഘാടനം പി. അപ്പുക്കുട്ടൻ നിർവഹിച്ചു. തുടർന്ന് കർഷകരുമായി അഭിമുഖം, 'ഉത്തമകൃഷി രീതികൾ', 'ഇന്ത്യൻ കാർഷിക നയം; പുനരവലോകനം' എന്നീ വിഷയങ്ങളിൽ ചർച്ചയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.