സി.പി.എം സഹകരണ സംഘത്തിലെ തിരിമറി; സെക്രട്ടറിക്കെതിരെ പൊലീസ് കേസ്

നാദാപുരം: സി.പി.എം നിയന്ത്രണത്തിലുള്ള നാദാപുരം വനിതാ സഹകരണ സംഘത്തില്‍നിന്ന് സെക്രട്ടറി മുക്കാല്‍ കോടിയിലേറെ രൂപ തട്ടിപ്പ് നടത്തിയെന്ന പ്രസിഡൻറി​െൻറ പരാതിയിൽ പൊലീസ് കേസെടുത്തു. പുറമേരി കോടഞ്ചേരി മണ്ടോള്ളതിൽ എൻ.വി. വിപിനെതിരെയാണ് (28) കേസെടുത്തത്. വനിതാ സഹകരണ സംഘം നാദാപുരം പഞ്ചായത്ത് പ്രസിഡൻറും റിട്ട. അധ്യാപികയുമായ കെ. ശ്യാമള നൽകിയ പരാതിയിലാണ് നടപടി. 2017 ആഗസ്റ്റിൽ 81 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സെപ്റ്റംബർ എട്ടിന് വിപിനെ സസ്‌പെൻഡ് ചെയ്തിരുന്നു. സഹകരണ സംഘത്തില്‍ നിക്ഷേപിച്ച നിക്ഷേപകരുടെ പണമാണ് തട്ടിയെടുത്തത്. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ ഒരേ ൈകയക്ഷരത്തിലുള്ള അപേക്ഷ തയാറാക്കിയതായി കണ്ടെത്തുകയായിരുന്നു. സസ്‌പെന്‍ഷന്‍ കാലത്തിനിടയില്‍ നഷ്ടപ്പെട്ട തുകയില്‍ പകുതിയോളം വിപിനില്‍നിന്ന് തിരിച്ചുപിടിക്കുകയും ചെയ്തു. പക്ഷേ, അപ്പോഴൊന്നും പൊലീസിൽ കേസ് കൊടുത്തിരുന്നില്ല. സഹകരണ സംഘത്തിലുണ്ടായ ക്രമക്കേട് ഒതുക്കിത്തീർക്കാൻ നിരവധി മധ്യസ്ഥ ചർച്ചകൾ നടത്തിയെങ്കിലും അവ ലക്ഷ്യം കണ്ടിെല്ലന്നതി​െൻറ സൂചനയാണ് വൈകിയുള്ള കേസ്. തട്ടിപ്പ് ശ്രദ്ധയില്‍പെട്ടിട്ടും പൊലീസില്‍ പരാതി നല്‍കാന്‍ കാലതാമസമുണ്ടായതായി ആക്ഷേപമുണ്ട്. പ്രസിഡൻറ് പൊലീസിൽ നൽകിയ പരാതിയിൽ സംഘത്തി​െൻറ മെംബറായിരുന്ന രാധാമണിയെ വഞ്ചിച്ച് സെക്രട്ടറി പണം തട്ടിപ്പ് നടത്തിയതായി വിശദീകരിക്കുന്നുണ്ട്. വ്യാജ ലോൺ അപേക്ഷയുണ്ടാക്കി. ഫിക്‌സഡ് ഡിപ്പോസിറ്റിൽനിന്ന് നാലു ലക്ഷം രൂപ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തു. 2007 മുതൽ 2017 വരെയുളള കാലയളവിലാണ് വ്യാപക തട്ടിപ്പ് നടന്നത്. സംഘത്തി​െൻറ മെംബറായിരുന്ന നിരവധി പേരിൽനിന്ന് വ്യാജരേഖകൾ ചമച്ചും കള്ള ഒപ്പിട്ടുമാണ് പണം തട്ടിയത്. അംഗങ്ങൾ അറിയാതെ അവരെ വിവിധ കുറികളിൽ ചേർത്തതായും കണ്ടെത്തിയിട്ടുണ്ട്. സംഘത്തിന് കോഴിക്കോട് ജില്ല ബാങ്കിൽ 20 ലക്ഷത്തിനടുത്ത് രൂപ നിക്ഷേപമുള്ളതായി സംഘത്തി​െൻറ ഓഡിറ്റ് റിപ്പോർട്ടിൽ കളവായി ചേർത്തതായും കണ്ടെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.