കെട്ടിടം വീണ്​ ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട്: അത്തോളിക്കടുത്ത് പറമ്പത്ത് അങ്ങാടിക്ക് സമീപം കെട്ടിടം തകർന്നുവീണ് റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഞായറാഴ്ച രാത്രി 10.30ഒാടെയാണ് പഴക്കമേറിയ കെട്ടിടം വീണത്. രണ്ടു നിലകളിലായി 10 മുറികളുള്ള ഒാടുമേഞ്ഞ കെട്ടിടം തലശ്ശേരി സ്വദേശി മൊയ്തീൻ ഹാജിയുടെ ഉടമസ്ഥതയിലുള്ളതാണ്. സംഭവത്തിൽ ആർക്കും പരിക്കില്ല. ബീച്ച് ഫയർഫോഴ്സ് സംഘവും നാട്ടുകാരും പൊലീസും ചേർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.