കോഴിക്കോട്: ഇൗ മാസം 18 മുതൽ 22 വരെ മീൻതുള്ളിപ്പാറ, പുലിക്കയം, അരിപ്പാറ, കുറുങ്കയം എന്നിവിടങ്ങളിൽ നടക്കുന്ന അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിെൻറ സംഘാടനത്തിന് ജില്ലതല സമിതി രൂപവത്കരിച്ചു. ജില്ലയിലെ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ എന്നിവർ രക്ഷാധികാരികളും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ചെയർമാനും ജില്ല കലക്ടർ യു.വി ജോസ് ജനറൽ കൺവീനറും കോടഞ്ചേരി, ചക്കിട്ടപാറ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ വൈസ് ചെയർമാൻമാരും ജില്ല പഞ്ചായത്ത് മെംബർ ജോയൻറ് കൺവീനറുമായുള്ള സമിതിയാണ് ജില്ലതലത്തിൽ രൂപവത്കരിച്ചത്. 19ന് വൈകീട്ട് അഞ്ചിന് മത്സരം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മീൻതുള്ളിപ്പാറയിൽ ഉദ്ഘാടനം ചെയ്യും. സമാപനം 22ന് കോടഞ്ചേരിയിൽ നടക്കും. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഷീജ ശശി, പി.ടി അഗസ്റ്റിൻ, അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡൻറ് കെ. സുനിൽ താമരശ്ശേരി, ഡിവൈ.എസ്.പി പി.സി. സജീവൻ, ജില്ല പഞ്ചായത്ത് അംഗം വി.ഡി. ജോസഫ്, സി.കെ. കാസിം, ലീലാമ്മ ജോസ്, ഷിജി വാവലകുന്നേൽ, ടൂറിസം ജോയൻറ് ഡയറക്ടർ സി.എൻ. അനിതകുമാരി, റോഷൻ കൈനാട്, ഡോ. എൻ. ശ്രീകുമാർ, ഡി.ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാൽ, പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വിനി പ്രതാപ് എന്നിവർ പങ്കെടുത്തു. സൈക്കിൾ റാലി തുടങ്ങി കോഴിക്കോട്: അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിെൻറ പ്രചാരണാർഥം ടീം മലബാർ റൈഡേഴ്സും ഗ്രീൻ കെയർ മിഷനും സംയുക്തമായി കോഴിക്കോട്ടുനിന്ന് വയനാട് വരെ നടത്തുന്ന സൈക്കിൾ റാലി ജില്ല കലക്ടർ യു.വി. ജോസ് ഫ്ലാഗ് ഓഫ് ചെയ്തു. വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി, ജി.എം.ഐ എന്നിവരുമായി ചേർന്നാണ് റാലി നടത്തുന്നത്. സാഹിർ ഉസ്മാൻ, പി.കെ. ബുജൈർ, കെ.ടി.എ. നാസർ, കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നാൽപതോളം സൈക്ലിസ്റ്റുകളാണ് റാലിയിൽ പങ്കെടുക്കുന്നത്. കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി, അടിവാരം വഴി സഞ്ചരിച്ച് പൂക്കോട് എത്തുന്ന റാലിക്ക് വയനാട് ഡി.ടി.പി.സി സ്വീകരണം നൽകും. ഞായറാഴ്ച രാവിലെ കൈതപ്പൊയിൽ വഴി തുഷാരഗിരി പാലത്തിൽ സമാപിക്കുന്ന റാലിക്ക് ജോർജ് എം. തോമസ് എം.എൽ.എ സ്വീകരണം നൽകും. ചാമ്പ്യൻഷിപ്പിെൻറ ഭാഗമായി കാലിക്കറ്റ് ബുള്ളറ്റ് ക്ലബും ൈഫ്ല വീൽസും ചേർന്ന് കോഴിക്കോട്ടുനിന്ന് തുഷാരഗിരി വരെ ബുള്ളറ്റ് റൈഡ് സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ 8.30ന് സിവിൽ സ്റ്റേഷനിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഫ്ലാഗ് ഓഫ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.