മഞ്ഞപ്പട്ടണിഞ്ഞ് ഗുണ്ടൽപേട്ട

* കണ്ണെത്താ ദൂരത്തോളം കാഴ്ചയൊരുക്കി സഞ്ചാരികളെ മാടിവിളിക്കുന്നു മാനന്തവാടി: കണ്ണെത്താ ദൂരത്തോളം കാഴ്ചയൊരുക്കി സഞ്ചാരികളെ മാടിവിളിക്കുകയാണ് മഞ്ഞപ്പട്ടണിഞ്ഞ് ഗുണ്ടൽപേട്ട ഗ്രാമങ്ങൾ. കേരള-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന മുത്തങ്ങ-ഗുണ്ടൽപേട്ട റോഡിലെ ഗ്രാമങ്ങളിലാണ് സൂര്യകാന്തിപ്പൂക്കൾ പൂത്തുലഞ്ഞുനിൽക്കുന്നത്. പാടങ്ങളായ പാടങ്ങളിലെല്ലാം സൂര്യകാന്തികൾ കാറ്റിൽ ആടിയുലയുന്നത് മനോഹര കാഴ്ചയാണ്. ചെണ്ടുമല്ലിയും ജമന്തിയുമെല്ലാം പാടങ്ങളിൽ വർണക്കാഴ്ചയൊരുക്കുന്നു. ഇതുവഴി കടന്നുപോകുന്നവർക്ക് ഇവയുടെ സൗന്ദര്യം ആസ്വദിക്കാതെ കടന്നുപോകാനാകില്ല. അത്രമേൽ കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ് സൂര്യകാന്തി പാടങ്ങളൊരുക്കുന്നത്. മിക്കവരും പൂക്കൾക്ക് മുന്നിൽ പോസ് ചെയ്ത് ഫോട്ടോ എടുത്താണ് മടങ്ങുന്നത്. എന്നാൽ, കാഴ്ചക്കാരുടെ തിരക്ക് വർധിച്ചതോടെ സൂര്യകാന്തിക്കൊപ്പം നിന്നുള്ള ഫോട്ടോക്ക് കർഷകർ ഫീസും ഏർപ്പെടുത്തി. പത്തോ ഇരുപതോ നൽകിയാൽ തോട്ടത്തിനോട് ചേർന്നുനിന്ന് ഫോട്ടോ എടുത്ത് മടങ്ങാം. 50 രൂപ നൽകിയാൽ തോട്ടത്തി​െൻറ നടുവിൽ പൂക്കളോട് ചേർന്നുനിന്ന് ഫോട്ടോ എടുക്കാം. പെയിൻറ് നിർമാണത്തിനും എണ്ണക്കുമായാണ് സൂര്യകാന്തി പൂക്കൾ ഇവിടെ കൃഷിചെയ്യുന്നത്. കോയമ്പത്തൂർ പോലുള്ള സ്ഥലത്തേക്കാണ് ഇവ കയറ്റിപ്പോകുന്നത്. അതേസമയം, സൂര്യകാന്തി കൃഷിചെയ്യുന്ന കർഷകരെ ചൂഷണം ചെയ്യാൻ ഇടനിലക്കാർ രംഗത്തെത്തിയിട്ടുണ്ട്. കുറഞ്ഞ വിലക്ക് പൂക്കൾ വാങ്ങാനാണ് ഇവർ രംഗത്തുവന്നിരിക്കുന്നത്. THUWDL9 THUWDL10 ഗുണ്ടൽപേട്ട ഗ്രാമങ്ങളിലെ സൂര്യകാന്തി പാടങ്ങൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.