കോഴിക്കോട്: തിരുവണ്ണൂർ സ്വാതി തിരുനാൾ കലാകേന്ദ്രത്തിെൻറ സ്വാതികല പ്രതിഭ പുരസ്കാരം മേഘാലയ സർക്കാറിെൻറ അഡ്വൈസറും എഴുത്തുകാരനുമായ ഡോ. സി.വി. ആനന്ദബോസിന് സമ്മാനിച്ചു. സ്വാതി തിരുനാൾ കലാകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമാണ് പുരസ്കാരം കൈമാറിയത്. നല്ല മനസ്സുള്ളവരുടെ നാടാണ് കോഴിക്കോടെന്നും അതിനാലാണ് നിപയെന്ന മാരക രോഗത്തെ പെെട്ടന്ന് പ്രതിരോധിക്കാനായതെന്നും കണ്ണന്താനം പറഞ്ഞു. കൈതപ്രത്തിെൻറ നേതൃത്വത്തിൽ ആരംഭിച്ച ഗ്ലോബൽ ഫിലിം അക്കാദമിയുടെ ഉദ്ഘാടനവും ഡോ. സി.വി. ആനന്ദബോസ് രചിച്ച 'പുത്തനാട്ടം' കവിതസമാഹാരത്തിെൻറ പ്രകാശനവും മന്ത്രി നിർവഹിച്ചു. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പീസ് ട്രസ്റ്റ് ജനറൽ സെക്രട്ടറി പ്രഫ. വി.എസ്. ഗോപാലകൃഷ്ണൻ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.