GUDA+CBR++ലോക്​സഭ തെരഞ്ഞെടുപ്പ്​: തന്ത്രങ്ങൾ മെനയാൻ അമിത്​ ഷാ ഒമ്പതിന്​ തമിഴ്​നാട്ടിൽ

ലോക്സഭ തെരഞ്ഞെടുപ്പ്: തന്ത്രങ്ങൾ മെനയാൻ അമിത് ഷാ ഒമ്പതിന് തമിഴ്നാട്ടിൽ ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് അന്തിമ രൂപം നൽകാൻ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ജൂലൈ ഒമ്പതിന് എത്തും. സംഘടനയുടെ അടിത്തറ ശക്തിെപ്പടുത്തുന്നതി​െൻറ ഭാഗമായി പാർട്ടിയിലെ മുതിർന്ന നേതാക്കളുമായും ഭാരവാഹികളുമായും ചർച്ച നടത്തും. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കിയെങ്കിലും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ജയലളിതയുടെ അഭാവത്തിലും കരുണാനിധി വിശ്രമത്തിലുമായ സാഹചര്യത്തിൽ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പരമാവധി നേട്ടമുണ്ടാക്കാനാണ് ശ്രമം. രജനീകാന്തിനെ സന്ദർശിക്കാനും അമിത് ഷാക്ക് ഉദ്ദേശ്യമുണ്ട്. നവംബറിൽ രജനീകാന്ത് പാർട്ടി പ്രഖ്യാപനം നടത്താനിരിക്കയാണ്. രജനീകാന്തിനെ കൂടെക്കൂട്ടുകയോ അല്ലാത്തപക്ഷം സംസ്ഥാന ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയെ വരുതിയിലാക്കുകയോ ചെയ്ത് പരമാവധി ലോക്സഭ മണ്ഡലങ്ങൾ പിടിച്ചെടുക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധെപ്പട്ട് മധുരയിൽ എയിംസ് ആശുപത്രി ശിലാസ്ഥാപന കർമത്തിന് എത്താനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അണ്ണാ ഡി.എം.കെ നേതാക്കളായ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം എന്നിവരുമായി ചർച്ച നടത്തുമെന്നാണ് സൂചന. 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിയുമായി അണ്ണാ ഡി.എം.കെ സഖ്യമുണ്ടാക്കിയിട്ടില്ല. നിലവിൽ രജനീകാന്തും അണ്ണാ ഡി.എം.കെ നേതൃത്വവും ബി.ജെ.പിയുമായി സൗഹൃദ സമീപനമാണ് കൈക്കൊള്ളുന്നത്. കെ. രാജേന്ദ്രൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.