ബേപ്പൂർ: കഥകളുടെ രാജശില്‍പി വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം നിർമിക്കാനൊരു പദ്ധതിയുണ്ടാർന്നു. എന്നാൽ, ബഷീര്‍ വിടവാങ്ങിയിട്ട് കാല്‍നൂറ്റാണ്ടാകുമ്പോഴും സ്മാരകം എങ്ങുമെത്തിയില്ല. എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് 50 ലക്ഷം രൂപ സ്മാരകം നിര്‍മിക്കുന്നതിനായി അനുവദിച്ചിരുന്നു. ഉചിത സ്ഥലം കണ്ടെത്താന്‍ കോര്‍പറേഷനെ ഏല്‍പിക്കുകയും ചെയ്തു. എന്നാല്‍, സ്ഥലം കണ്ടെത്താനായില്ല. അതോടെ സ്മാരകത്തിന് അനുവദിച്ച ഫണ്ട് ജില്ല ഭരണകൂടത്തിെൻറ അക്കൗണ്ടില്‍ കിടക്കുകയാണ്. ജനപ്രതിനിധികളും ജില്ല കലക്ടറും ബഷീറിെൻറ മകന്‍ അനീസ് ബഷീറും മറ്റും അംഗങ്ങളായി സ്മാരകനിര്‍മാണ കമ്മിറ്റിക്ക് രൂപംനല്‍കിയിരുന്നു. 2016ല്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വന്നശേഷം കമ്മിറ്റി പുനഃസംഘടിപ്പിച്ചിട്ടില്ല. അതുകാരണം പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. പഴയകമ്മിറ്റിക്ക് ഇനി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാവില്ല. ബഷീറിന് സ്മാരകം കണ്ടെത്തുന്നതിനായി കോര്‍പറേഷന്‍ പല സ്ഥലങ്ങളും നിര്‍ദേശിച്ചിരുന്നുവെങ്കിലും ഒന്നും ഫലപ്രദമായില്ല. ബഷീറിന് ലഭിച്ച പുരസ്‌കാരങ്ങള്‍, അദ്ദേഹത്തിെൻറ പുസ്തകങ്ങള്‍, കൈയെഴുത്ത് പ്രതികള്‍, പ്രമുഖ എഴുത്തുകാരുമായി ചേര്‍ന്നുള്ള ഫോട്ടോകള്‍ എന്നിവ സംരക്ഷിക്കാനും എഴുത്തുകാര്‍ക്ക് രചന നടത്താനും സൗകര്യമുള്ള ഇടവും വായനമുറിയും ചേര്‍ന്നതായിരുന്നു നേരത്തേ വിഭാവനം ചെയ്ത ബഷീര്‍ സ്മാരകം. എന്നാല്‍, സ്ഥലം കണ്ടെത്താന്‍ സാധിക്കാതെവന്നതോടെ എല്ലാം അവതാളത്തിലായി. സ്മാരക നിര്‍മാണത്തിന് അനുവദിച്ച തുക പലിശയും മറ്റുമായി 84 ലക്ഷമായിട്ടുണ്ട്. എന്നാല്‍, സ്മാരകം എങ്ങനെ യാഥാർഥ്യമാകുമെന്ന് ആര്‍ക്കും ധാരണയുമില്ല. ബേപ്പൂരില്‍ സ്ഥലം കണ്ടെത്തുമെന്ന് കോര്‍പറേഷന്‍ പ്രഖ്യാപിച്ചിരുെന്നങ്കിലും യാഥാർഥ്യമായില്ല. ബഷീറിനെ അറിയാനും ശേഷിപ്പുകള്‍ കാണാനും ഇപ്പോഴും ബേപ്പൂരിലെ വൈലാലില്‍ വീട്ടില്‍ വിദ്യാർഥികളും ഗവേഷകരും എത്തുകയാണ്. വൈലാലില്‍ ഒരുമുറി മുഴുവന്‍ ബഷീറിെൻറ കൃതികളും അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങളും സൂക്ഷിച്ചിരിക്കുകയാണ്. ബഷീറിെൻറ വൈലാലിൽ വീട്ടിൽ സ്മാരകം നിർമിക്കണമെന്ന അഭിപ്രായവും സാംസ്കാരിക പ്രവർത്തകർക്കുണ്ട്. വരും വര്‍ഷമെങ്കിലും മഹാപ്രതിഭക്ക് ഉചിത സ്മാരകം തീർക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സാഹിത്യലോകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.